വീട്ടമ്മയെ പീഡിപ്പിച്ച കേസ്: എം വിന്‍സെന്റ് എംഎല്‍എയ്ക്ക് ജാമ്യം; പുറത്തിറങ്ങുന്നത് 34 ദിവസത്തെ ജയില്‍ വാസത്തിനുശേഷം

വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ കോവളം എംഎല്‍എ വിന്‍സെന്റിന് ജാമ്യം. ജൂലൈ 22നാണ് അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തത്. 2016 സെപ്തംബര്‍ 10 ന് രാത്രി എട്ടുമണിക്കും നവംബര്‍ 11 ന് രാവിലെ 11 മണിക്കും വീട്ടില്‍വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
എംഎല്‍എ ആകുന്നതിന് മുമ്പാണ് വിന്‍സെന്റ് പരാതിക്കാരിയുടെ ഭര്‍ത്താവില്‍ നിന്ന് മൊബൈല്‍ നമ്പര്‍ വാങ്ങിയത്. എംഎല്‍എ ആയതിന് ശേഷം പരാതിക്കാരിയെ ഫോണില്‍ വിളിച്ച് പലതവണ ശല്യപ്പെടുത്തി. മോശമായി പെരുമാറി. ഇഷ്ടക്കേട് വ്യക്തമാക്കിയിട്ടും പരാതിക്കാരിയെ വിന്‍സെന്റ് പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതായും പോലീസ് പറയുന്നു. പീഡനക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് കെപിസിസി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഉള്‍പ്പെടെ ഇയാളെ പാര്‍ട്ടി നീക്കം ചെയ്തിരുന്നു. രാഷ്ട്രീയ ഗൂഢാലോചനയാണ് തനിക്കെതിരെ എന്നാണ് വിന്‍സെന്റിന്റെ വാദം.
തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വാദിയെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ലെന്ന് ജാമ്യം അനുവദിച്ച് കോടതി ഉത്തരവിട്ടു. ജാമ്യ ഉത്തരവ് ലഭ്യമാകുന്ന മുറയ്ക്ക് ഇന്നു തന്നെ വിന്‍സെന്റിന് ജയില്‍ മോചിതനാകാവുന്നതാണ്.
വിന്‍സെന്റിന് ഉപാധികളോടെ ജാമ്യം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രോസിക്യൂഷന്‍ നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നു. പ്രതിയ്ക്ക് ജാമ്യം അനുവദിച്ചാല്‍ ക്രമസമാധാനം നഷ്ടമാകുമെന്ന വാദത്തില്‍ നിന്നും പിന്മാറിയാണ് ഉപാധികളോടെ ജാമ്യം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചത്
https://www.facebook.com/Malayalivartha

























