Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുത്തശ്ശിയെ തട്ടിച്ച് രണ്ടു കൊച്ചുമക്കള്‍ നേടിയത് ഒന്നരലക്ഷം ; അക്കൗണ്ടില്‍ നിന്നും എടിഎം ഉപയോഗിച്ച് കുറേശ്ശെ പിന്‍വലിച്ചു 

06 OCTOBER 2017 02:22 PM IST
മലയാളി വാര്‍ത്ത

തന്റെ അക്കൗണ്ടില്‍ നിന്നും പെന്‍ഷന്‍ തുക ഉള്‍പ്പെടെ ഒന്നര ലക്ഷം രൂപയോളം തട്ടിയെടുത്ത കൊച്ചുമക്കള്‍ക്കെതിരേ 88-കാരി പോലീസിന് പരാതി നല്‍കി. മകന്റെ വിവാഹമോചിതരായ പെണ്‍മക്കള്‍ക്കെതിരെയുള്ള കേസില്‍ പ്രതികളായ കൊച്ചുമക്കളെ അറസ്റ്റ് ചെയ്ത് പോലീസ് കോടതിയില്‍ ഹാജരാക്കി. കേസില്‍ കാട്ടാമ്പാക്ക് സ്വദേശിനിയായ സരോജിനി കുഞ്ഞുക്കുട്ടിയുടെ പണം എടിഎം ഉപയോഗിച്ച് പിന്‍വലിച്ചെടുത്തത് ദിവ്യാമോള്‍ എന്ന 36-കാരിയും ബിന്ദുമോളെന്ന 44-കാരിയുമാണ്. 

എടിഎം കാര്‍ഡ് പോസ്റ്റുമാനില്‍ നിന്നും ഒപ്പിട്ടു വാങ്ങിയ ശേഷം സരോജിനിയുടെ മകന്റെ മക്കളായ ഇരുവരും സരോജിനിയുടെ പേരില്‍ നിക്ഷേപിക്കപ്പെട്ട 1,60,000 രൂപ പലപ്പോഴായി പിന്‍വലിക്കുകയായിരുന്നു. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് തനിച്ചു താമസിക്കുകയായിരുന്ന സരോജിനിയമ്മ, ഉണ്ടായിരുന്ന സ്ഥലം മക്കള്‍ക്ക് വീതിച്ചു നല്‍കിയ ശേഷം ബാക്കിയുള്ള നാലു സെന്റ് സ്ഥലത്താണ് കഴിഞ്ഞിരുന്നത്. എന്നാല്‍ ബിന്ദുവും ദിവ്യയും വീടു വെയ്ക്കുന്നതിനായി സ്ഥലം ആവശ്യപ്പെട്ടു. തുടര്‍ന്ന് തങ്ങളുടെ പേരിലുള്ള മൂന്ന് സെന്റ് ഒന്നരലക്ഷം രൂപയ്ക്ക് സരോജിനിക്ക് നല്‍കുകയും ചെയ്തു. ഈ പണം സരോജിനിയമ്മയുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കുകയും പാസ്ബുക്കില്‍ പതിപ്പിക്കുകയും ചെയ്തു.

പിന്നീട് ബാങ്ക് തപാലില്‍ അയച്ച എടിഎം കാര്‍ഡ് യുവതികള്‍ പോസ്റ്റുമാന്റെ കയ്യില്‍ നിന്നും ഒപ്പിട്ടു വാങ്ങുകയും ഇതുപയോഗിച്ച് പണം തട്ടുകയുമായിരുന്നു. മരുന്നു വാങ്ങാനായി ബാങ്കില്‍ നിന്നും പണമെടുക്കാന്‍ ചെന്നപ്പോഴാണ് സരോജിനിയമ്മ തട്ടിപ്പ് മനസ്സിലാക്കിയത്. നിക്ഷേപിച്ച പണത്തിനൊപ്പം പെന്‍ഷന്‍ കിട്ടിയ കാശ് കൂടി നഷ്ടമായെന്ന് തിരിച്ചറിഞ്ഞ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയും പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് രണ്ടു പേരെയും പിടികൂടുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (21 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (25 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (35 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (40 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (43 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends