Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാദ യോഗ കേന്ദ്രത്തിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ഇന്‍സ്ട്രക്ടര്‍

06 OCTOBER 2017 04:25 PM IST
മലയാളി വാര്‍ത്ത

തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തില്‍ ലൈംഗിക പീഡനവും നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തല്‍. യോഗ കേന്ദ്രത്തിലെ മുന്‍ ഇന്‍സ്ട്രക്ടര്‍ ആലപ്പുഴ പെരുമ്ബലം സ്വദേശി എ.വി കൃഷ്ണകുമാര്‍ ഹൈകോടതിയില്‍ നല്‍കിയ ഹരജിയിലാണ് പുതിയ വെളിപ്പെടുത്തല്‍. യോഗ കേന്ദ്രത്തിലെ പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കിയിരുന്നുവെന്നും പെണ്‍കുട്ടികളുടെ നഗ്നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തുന്നതായും ഹരജിയില്‍ പറയുന്നു. കേസില്‍ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് കൃഷ്ണകുമാര്‍ ഹരജി നല്‍കിയത്.

പ്രതീഷ് വിശ്വനാഥന്‍ നടത്തുന്ന ഹിന്ദു ഹെല്‍പ്പ് ലൈന്‍ വഴിയാണ് കേന്ദ്രത്തിലേക്ക് പെണ്‍കുട്ടികളെ എത്തിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് രാവും പകലും പീഡനമാണെ്. രക്ഷിതാക്കളില്‍നിന്ന് പതിനായിരം മുതല്‍ ലക്ഷങ്ങള്‍ വരെ ഫീസ് വാങ്ങുന്നുണ്ട്. പലിശ, ഭൂമി ഇടപാടുകള്‍ക്കായാണ് വരുമാനം വിനിയോഗിക്കുന്നതെന്നും കൃഷ്ണകുമാര്‍ ഹരജിയില്‍ ആരോപിക്കുന്നു.
യോഗ കേന്ദ്രം നടത്തിപ്പുകാരന്‍ മനോജിന് സര്‍ക്കാറിലെയും പൊലീസിലെയും ഉന്നതരുമായി ബന്ധമുണ്ട്. ഇവരുടെ വിവരങ്ങള്‍ പുറത്തുപറഞ്ഞാല്‍ ജീവന്‍ അപകടത്തിലാകുമെന്ന് ഭയമുണ്ടെന്നും ഹരജിയില്‍ കൃഷ്ണകുമാര്‍ പറയുന്നു . മനോജുമായി ബന്ധമുള്ള ഹില്‍ പാലസ് സി.ഐ കേന്ദ്രത്തിന്‍റെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. യോഗ കേന്ദ്രത്തിന്‍റെ പരിപാടികളില്‍ സി.ഐ പങ്കെടുത്തതിന്‍റെ ചിത്രങ്ങളും അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (21 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (25 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (35 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (40 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (43 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends