നിര്‍ണായക സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്, തോമസ് ചാണ്ടി മുഖ്യ ചര്‍ച്ചയാകും

തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് ഇന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം നിര്‍ണായകം. നിയമലംഘനം നടത്തി സര്‍ക്കാറിനെ വെല്ലുവിളിക്കുന്ന മന്ത്രിയെ ചുമക്കേണ്ടതില്ലെന്നാണ് സെക്രട്ടേറിയറ്റ് അംഗങ്ങളുടെ പൊതുവികാരം.
കുട്ടനാട്ടിലെ കായല്‍ രാജാവായിരുന്ന മുരിക്കനെതിരെ സമരം നടത്തിയ പാര്‍ട്ടി തോമസ് ചാണ്ടിയുടെ വെല്ലുവിളിക്ക് മുന്നില്‍ കീഴടങ്ങുന്നതില്‍ കടുത്ത വിമര്‍ശനവുമുണ്ട്. ഇതെല്ലാം ചര്‍ച്ചകളില്‍ പ്രതിഫലിക്കും.
സി.പി.എം നിലപാട് സി.പി.ഐയും ഉറ്റുനോക്കുകയാണ്.നിയമസഭയില്‍ തോമസ് ചാണ്ടിയെ സംരക്ഷിച്ച മുഖ്യമന്ത്രി ഇതുവരെയും തള്ളിപ്പറഞ്ഞിട്ടില്ല.
എന്നാല്‍ എല്‍.ഡി.എഫിന്റെ ജനജാഗ്രത ജാഥയില്‍ തോമസ് ചാണ്ടി നടത്തിയ വെല്ലുവിളി അദ്ദേഹത്തിന് ക്ഷീണമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് യോഗത്തില്‍ അതുകൊണ്ടുതന്നെ നിര്‍ണായകമാകും.
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കായല്‍ കമീഷന്‍ റിപ്പോര്‍ട്ട്പ്രകാശനത്തിലുള്‍പ്പെടെ പങ്കെടുത്ത മന്ത്രി തോമസ് ഐസക് വേമ്പനാട് കായല്‍ കൈയേറ്റം നടത്തിയ തോമസ് ചാണ്ടിയെ പിന്തുണക്കാനിടയില്ല. അതേസമയം എന്‍.സി.പി മന്ത്രിക്ക് പിന്നില്‍ അടിയുറച്ച് നില്‍ക്കുകയാണ്. സി.പി.ഐ നിലപാട് കടുപ്പിച്ച സാഹചര്യവും സി.പി.എം സെക്രട്ടേറിയറ്റ് പരിഗണിക്കും.
https://www.facebook.com/Malayalivartha



























