Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുളവാക്കുന്ന പ്രത്യാഘാതങ്ങളും അതു തരണം ചെയ്യാനുള്ള പദ്ധതികളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി....


സങ്കടക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം....


സംസ്ഥാനത്ത് നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിൻവലിക്കാനുള്ള സമയ പരിധിയും ഇന്നലെ അവസാനിച്ചു... സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൻറെ മത്സര രംഗത്ത് ആകെ 890 സ്ഥാനാർത്ഥികൾ , ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരരം​ഗത്തുള്ളത് കൊടുവള്ളിയിൽ


ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..


ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..

വര്‍ഷങ്ങളോളം പ്രണയിച്ചു, ലൈംഗീക പീഡനത്തിനും ഇരയാക്കി, വിവാഹകാര്യമെത്തിയപ്പോൾ കാലുമാറി; കാവ്യയുടെ അബിയേട്ടന്റെ ഒളിവ് ജീവിതത്തിനിടയിൽ കുടുങ്ങിയത് ഇങ്ങനെ...

06 NOVEMBER 2017 12:48 PM IST
മലയാളി വാര്‍ത്ത

More Stories...

ഇടുക്കി ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി...

  കേരളത്തിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു...പൊതുജനങ്ങൾക്ക് വോട്ടർ പട്ടിക പരിശോധിക്കാം...

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം 4ന് പാലായിലും തിരുവനന്തപുരത്തും എത്തും

ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ടു... സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തിലേക്ക്....

  ഇന്നുമുതൽ വേനൽ മഴ പെയ്യാൻ സാധ്യത... കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്...മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത

കൊല്ലം സ്വകാര്യ സ്‌കൂള്‍ അദ്ധ്യാപിക കാവ്യാലാലിന്റെ (22) ആത്മഹത്യയ്ക്ക് കാരണക്കാരനായ മയ്യനാട് കൂട്ടിക്കട തൃക്കാര്‍ത്തികയില്‍ അബിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് മാസത്തെ അന്വേഷണത്തിനൊടുവില്‍ ഇന്നലെ പുലര്‍ച്ചെ എറണാകുളത്ത് നിന്നാണ് പരവൂര്‍ സിഐ എസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ പിടികൂടിയത്.

അബിന്‍ മുംബൈയിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കൊല്ലത്ത് നിന്നുള്ള മൂന്നംഗ പൊലീസ് സംഘം ഒരാഴ്ച മുമ്പ് അവിടെയെത്തിയിരുന്നു. പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയ അബിന്‍ വെള്ളിയാഴ്ച രാത്രി മുംബെയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം മംഗലാപുരത്തെത്തി. അവിടെ നിന്ന് ബസില്‍ എറണാകുളത്ത് വന്നപ്പോഴായിരുന്നു അറസ്റ്റ്.

കൊട്ടിയം തഴുത്തലയിലെ സ്വകാര്യ സ്‌കൂള്‍ അദ്ധ്യാപികയായിരുന്ന കാവ്യയെ ആഗസ്റ്റ് 24ന് പരവൂര്‍ മാമൂട്ടില്‍ പാലത്തിനുസമീപത്തെ റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഛിന്നഭിന്നമായ നിലയിലായിരുന്നു മൃതദേഹം.

വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു കാവ്യയും അബിനും. വിവാഹ വാഗ്ദാനം നല്‍കി അബിന്‍ പലതവണ കാവ്യയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു. പിന്നീട് വലിയ തുക സ്ത്രീധനം ആവശ്യപ്പെട്ട് ഇയാള്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. അബിനെ കാണാനും സംസാരിക്കാനും കാവ്യ പലപ്പോഴും ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നാണ് മാനസികമായി തകര്‍ന്ന കാവ്യ ട്രെയിന് മുമ്പില്‍ ചാടി ജീവനൊടുക്കിയത്. കാവ്യയും അബിനും തമ്മിലുള്ള മൊബൈല്‍ഫോണ്‍ മെസേജുകള്‍ ഉള്‍പ്പെടെ കാവ്യയുടെ അമ്മ പൊലീസിന് കൈമാറിയിരുന്നു.

ഒളിവ് കേന്ദ്രം മുംബെയിലേക്ക് മാറ്റിയപ്പോള്‍ അബിന്‍ അവിടെ പന്‍വേലിലുള്ള ബാറിലെ ജീവനക്കാരനായി. പൊലീസ് പിന്തുടരാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതേയില്ല. പഴുതടച്ച അന്വേഷണത്തിലൂടെ ഇയാള്‍ മുംബെയിലുണ്ടെന്ന് മനസിലാക്കിയാണ് എസ്.ഐ ഷാജഹാനും സംഘവും മുംബെയിലെത്തിയത്. അബിന്‍ പബ്ലിക് ടെലഫോണ്‍ ബൂത്തുകളില്‍ നിന്ന് എറണാകുളത്തെ സുഹൃത്തിനെ നിരന്തരം വിളിച്ചിരുന്നു. ഇയാളാണ് അബിന്റെ കൊല്ലത്തുള്ള സുഹൃത്തിന് വിവരങ്ങള്‍ കൈമാറിയിരുന്നത്.

അബിനെതിരെ പരവൂര്‍ പൊലീസ് കേസെടുത്തതോടെ കുടുംബ സമേതം ഇയാള്‍ ഒളിവില്‍ പോയി. അബിന്റെ ബന്ധുക്കള്‍ മുംബെയിലെ വിവരങ്ങള്‍ അറിയുന്നതും ഇവിടത്തെ വിവരങ്ങള്‍ അങ്ങോട്ട് കൈമാറുന്നതും കൊല്ലത്തെ സുഹൃത്ത് മുഖേനയായിരുന്നു. പൊലീസിനെ കബളിപ്പിക്കാന്‍ അബിനും സുഹൃത്തുക്കളും ബന്ധുക്കളും ഇങ്ങനെ പല മാര്‍ഗങ്ങള്‍ നോക്കിയെങ്കിലും അന്വേഷണസംഘത്തിന്റെ നീക്കത്തില്‍ എല്ലാം പൊളിയുകയായിരുന്നു.

അബിനും അമ്മയും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ജില്ലാ കോടതിയെ സമീപിച്ചിരുന്നു. അബിന്റെ അമ്മയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയ കോടതി അബിന് ജാമ്യം നിഷേധിച്ചു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ അബിനെ റിമാന്‍ഡ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ- മ്യാൻമർ അതിർത്തിയിൽ വേലി കെട്ടുന്നതിനിടെ തീവ്രവാദികൾ നടത്തിയ വെടിവയ്പ്പ്... അസം റൈഫിൾസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി അധികൃതർ  (3 minutes ago)

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു  (31 minutes ago)

തലസ്ഥാന നഗരിയിൽ അപ്രതീക്ഷിതമായി മഴ... കടുത്ത വേനൽചൂടിൽ വലഞ്ഞ ജനങ്ങൾക്ക് വലിയ ആശ്വാസം....വരും മണിക്കൂറുകളിലും നഗരത്തിലും പരിസര പ്രദേശങ്ങളിലും കൂടുതൽ മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്  (44 minutes ago)

ഇടുക്കി ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (57 minutes ago)

ഇന്ത്യൻ വിപണിയിൽ ഇടിവ്... സെൻസെക്സ് 1200 പോയിന്റ് ഇടിഞ്ഞു...  (1 hour ago)

വേനലവധി ആഘോഷമാക്കാൻ വ്യത്യസ്ത പാക്കേജുമായി കെ.എസ്.ആർ.ടി.സി.. .  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ധന  (1 hour ago)

പൊതുജനങ്ങൾക്ക് വോട്ടർ പട്ടിക പരിശോധിക്കാം...  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം 4ന് പാലായിലും തിരുവനന്തപുരത്തും എത്തും  (6 hours ago)

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തിലേക്ക്....  (6 hours ago)

. കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്...മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

ഹോർമുസ് കടലിടുക്കിൽക്കൂടി ഇന്ത്യ, പാകിസ്താൻ, ഇറാഖ്, ചൈന, റഷ്യ തുടങ്ങിയ സുഹൃദ്‌രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രാനുമതി നൽകിയിട്ടുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി  (7 hours ago)

 കണ്ണീർക്കാഴ്ചയായി... പാലക്കാട് കുളപ്പുള്ളി വാണിയംകുളം പാതിപ്പാറയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം  (7 hours ago)

ആരോഗ്യത്തിലും കൂട്ടുകെട്ടുകളിലും ശ്രദ്ധിക്കുക! വൃശ്ചികം, തുലാം, മീനം രാശിക്കാർക്ക് ജാഗ്രത!  (7 hours ago)

പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുളവാക്കുന്ന പ്രത്യാഘാതങ്ങളും അതു തരണം ചെയ്യാനുള്ള പദ്ധതികളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി....  (7 hours ago)

Malayali Vartha Recommends