മദനിയെ കാണാന്‍ ബാംഗ്ലൂരിലേക്ക് പോകാന്‍ സൂഫിയക്ക് അനുമതി

ജാമ്യത്തിലിറങ്ങിയ പിഡിപി നേതാവ് അബ്‌ദുള്‍ നാസര്‍ മദനിയെ കാണാന്‍ ബാംഗളൂരിലേക്കു പോകാന്‍ ഭാര്യ സൂഫിയ മദനിക്ക് അനുമതി. ഒരു മാസത്തേക്കാണ് എറണാകുളം എന്‍ഐഎ കോടതി സൂഫിയയ്‌ക്ക് എറണാകുളം വിടാന്‍ അനുമതി നല്‌കിയത്.
പോകുന്ന സമയവും മദനിക്കൊപ്പം എവിടെയാണ് തങ്ങുന്നതെന്നും സംബന്ധിച്ച വിവരങ്ങള്‍ കോടതിയെ അറിയിക്കണം. കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ പത്താം പ്രതിയായതിനെ തുടര്‍ന്നാണ് സൂഫിയക്ക് സംസ്ഥാനം വിട്ടുപോകാന്‍ അനുമതി നിഷേധിച്ചത്.
ഈ സാഹചര്യത്തിലാണ് അസുഖബാധിതനായ ഭര്‍ത്താവിനെ പരിചരിക്കാന്‍ ബാംഗളൂരില്‍ ഒപ്പം പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സൂഫിയ അപേക്ഷ നല്‌കിയത്. മദനിക്ക് ഉപാധികളോടെയാണ് ഒരുമാസത്തെ ജാമ്യം അനുവദിച്ചത്. ബാംഗളൂരില്‍ തന്നെ നിന്നുകൊണ്ട് സ്വന്തം നിലയില്‍ ചികിത്സ തേടാനാണ് ജാമ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha