തനിക്കെതിരേ നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചത് കര്‍ണാടകയിലെ വോട്ട് രാഷ്‌ട്രീയമെന്ന് മദനി

കര്‍ണാടക സര്‍ക്കാരിനെതിരേ വിമര്‍ശനമുന്നയിച്ച് അബ്‌ദുള്‍ നാസര്‍ മദനി. ജാമ്യം ലഭിച്ച ശേഷം ബാംഗളൂരിലെ സൗഖ്യ ആശുപത്രിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടകയിലെ വോട്ട് രാഷ്‌ട്രീയമാകാം തനിക്കെതിരേ നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചത്. കോടതി വിധി ലംഘിച്ച് രാഷ്‌ട്രീയ വിശകലനങ്ങളിലേക്കു പോകുന്നില്ലെന്ന് അദ്ദേഹം അറിയിച്ചു.
കര്‍ണാടകത്തിലെ ഇരുസര്‍ക്കാരുകള്‍ക്കും തന്റെ കാര്യത്തില്‍ ഒരേ സമീപനമായിരുന്നുവെന്ന് മദനി പറഞ്ഞു. സര്‍ക്കാരിന് വിവരം നല്‌കുന്ന പോലീസുകാര്‍ക്ക് വര്‍ഗീയമനോഭാവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരേയുള്ള ഗൂഡാലോചനയില്‍ കേരളത്തിലുള്ളവര്‍ക്ക് പങ്കില്ല. കര്‍ണാടക സര്‍ക്കാര്‍ എന്തുകൊണ്ട് ഇത്തരം നിലപാടു സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും അത്ഭുതം പ്രകടിപ്പിച്ചിരുന്നുവെന്നും മദനി പറഞ്ഞു.
കര്‍ണാടകത്തില്‍ പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ തനിക്കു പ്രതീക്ഷയുണ്ടായിരുന്നു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് തന്റെ കേസില്‍ നടന്ന സംഭവങ്ങള്‍ വിശദീകരിച്ച് 40 പേജുള്ള കത്ത് രാഷ്‌ട്രപതിക്ക് അയച്ചിരുന്നു. കേസില്‍ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്. എന്നാല്‍ സര്‍ക്കാര്‍ പുനരന്വേഷണത്തിനു തയാറായില്ലെന്നും മദനി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha