Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ വേഗത്തില്‍ നടത്തണമെന്ന് അന്വേഷണസംഘം സര്‍ക്കാരിനോട് ആവശ്യപ്പെടും; വൈകിയാല്‍ സാക്ഷികള്‍ കൂറുമാറാന്‍ സാധ്യത

23 NOVEMBER 2017 11:18 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ വേഗത്തില്‍ നടത്തണമെന്ന് അന്വേഷണസംഘം സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു. വിചാരണ ഒരു വര്‍ഷത്തിനകം തീര്‍ക്കണമെന്നും വൈകിയാല്‍ സാക്ഷികള്‍ കൂറുമാറാന്‍ സാധ്യതയുണ്ടെന്നും കിട്ടിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘത്തിന്റെ ഈ നീക്കം. കഴിഞ്ഞ ദിവസമാണ് കേസില്‍ അന്വേഷണസംഘം അങ്കമാലി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

സിനിമാ മേഖലയില്‍ നിന്നു തന്നെ അമ്പതോളം പേര്‍ സാക്ഷികളായ കേസില്‍ വിചാരണ നീളുന്നത് കേസിന്റെ ഫലപ്രാപ്തിയെ തന്നെ ബാധിക്കുമെന്ന് അന്വേഷണസംഘം പറയുന്നു. ഈ സാഹചര്യത്തിലാണ് കേസ് നടപടികള്‍ വേഗത്തില്‍ വേണമെന്നും പ്രത്യേക കോടതി വേണമെന്ന് പറഞ്ഞിരിക്കുന്നത്. ദിലീപിനെ കേസില്‍ എട്ടാം പ്രതിയാക്കിയാണ് ചേര്‍ത്തിരിക്കുന്നത്.

കൂട്ടബലാത്സംഗം ഉള്‍പ്പെടെ 11 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഒന്നുമുതല്‍ 12 വരെ പ്രതികളുള്ള കേസില്‍ രണ്ടു പേരെ മാപ്പു സാക്ഷിയാക്കിയിട്ടുണ്ട്. ദിലീപിന്റെ മുന്‍ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ കേസില്‍ മുഖ്യസാക്ഷിയാണ്. ആക്രമിക്കപ്പെട്ട നടി ഒന്നാം സാക്ഷിയായ കേസില്‍ മഞ്ജുവാര്യര്‍ 13 ാം സാക്ഷിയാണ്.

സുനിക്ക് അകമ്പടി പോകുകയും വിളിക്കാന്‍ ഫോണ്‍ നല്‍കുകയും ചെയ്ത പോലീസുകാരന്‍ അനീഷും സുനിയെ കത്തെഴുതാന്‍ സഹായിച്ച തടവുകാരന്‍ വിപിന്‍ലാലുമാണ് മാപ്പുസാക്ഷിയാകുന്നത്. അതിനിടയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം നടന്നതിന് ശേഷവും നടിയെ മോശക്കാരിയാക്കി ചിത്രീകരിക്കാന്‍ ദിലീപ് ശ്രമം നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

കടുത്ത പ്രതികാര മനോഭാവമാണ് ഇതിലൂടെ വെളിവാകുന്നതെന്നും പറഞ്ഞിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം തന്നിലേക്ക് വരുന്നു എന്ന ഘട്ടത്തില്‍ നടി ജാഗ്രത പാലിക്കണമെന്നു പറഞ്ഞതും മറ്റുള്ളവരെ കൊണ്ടു പറയിച്ചതും ഇത്തരം ഒരു നീക്കത്തിന്റെ ഭാഗമായിരുന്നു. ഇതിനായി സിനിമാ രംഗത്തെ പല പ്രമുഖരെയും ഉപയോഗിക്കുകയും ചെയ്തു. താന്‍ നിരപരാധിയാണെന്ന് വരുത്തി തീര്‍ക്കാന്‍ തനിക്ക് അനുകൂലമായി നില്‍ക്കുന്ന സിനിമാരംഗത്തെ പ്രമുഖരെ ഉപയോഗിക്കുകയും ചെയ്തു.

സംഭവം നടന്ന ദിവസം ആശുപത്രിയില്‍ അഡ്മിറ്റായിരുന്നെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമം നടത്തി. ഫെബ്രുവരി 14 നും 27 നും ഇടയില്‍ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു എന്നാണ് വാദം. എന്നാല്‍ ആശുപത്രിയില്‍ കിടക്കുന്നെന്ന് പറഞ്ഞ സമയത്ത രാംലീല ഉള്‍പ്പെടെയുള്ള വിവിധ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു ദിലീപെന്ന് പോലീസ് കണ്ടെത്തി.

അസുഖം ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നയാള്‍ എങ്ങിനെയാണ് ഷൂട്ടിംഗ് സെറ്റിലെത്തുക എന്നാണ് അന്വേഷണ സംഘത്തിന്റെ വാദം. നേരത്തേ ദിലീപിന്റെ ജാമ്യം നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അങ്കമാലി കോടതിയില്‍ വേണമെങ്കില്‍ ഹര്‍ജി സമര്‍പ്പിക്കാനായിരുന്നു ഇതിന് ഹൈക്കോടതിയുടെ നിര്‍ദേശം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (41 minutes ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (53 minutes ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (1 hour ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (2 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (3 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (3 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (4 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (4 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (5 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (5 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (5 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (5 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (5 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends