Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

മന്ത്രിമാരുടെ സന്ദര്‍ശനവും മറ്റ് നടപടികളും വൈകും; എം.പിയുടെ കയ്യേറ്റം വ്യക്തമായിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം തുടരുന്നു

23 NOVEMBER 2017 12:14 PM IST
മലയാളി വാര്‍ത്ത

ഇടുക്കി എം.പി കട്ടക്കമ്പൂരില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത് വന്നിട്ടും രക്ഷിക്കാനായി സര്‍ക്കാര്‍ തലത്തില്‍ നീക്കം. ഇതിന്റെ ഭാഗമായി റവന്യൂമന്ത്രിയും വനം മന്ത്രിയും വൈദ്യുതി മന്ത്രിയും അടങ്ങുന്ന സംഘം പ്രദേശം സന്ദര്‍ശിക്കാന്‍ തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മന്ത്രിതല സംഘം പ്രാദേശിക നേതാക്കളുമായും നാട്ടുകാരുമായും ചര്‍ച്ച നടത്തും. നീലകുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി നിര്‍ണയിച്ചതില്‍ അപാകത സംഭവിച്ചെന്നും അതിനാല്‍ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഫലത്തില്‍ ഇത് കയ്യേറ്റത്തെ സഹായിക്കാനാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 

ഇടുക്കിയിലെ ഭൂമി പ്രശ്‌നങ്ങളില്‍ സി.പി.ഐ കര്‍ശന നിലപാട് എടുക്കുകയും ഉദ്യോഗസര്‍ക്ക് പിന്തുണനല്‍കുകയും ചെയ്തതോടെ സി.പി.എം ജില്ലാ നേതൃത്വം എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് മന്ത്രിതല സംഘത്തില്‍ വൈദ്യുതിമന്ത്രിയും സി.പി.എം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറിയുമായ എം.എം മണിയെ ഉള്‍പ്പെടുത്തിയത്. മാത്രമല്ല പ്രാദേശിക നേതൃത്വത്തെ വിശ്വാസത്തിലെടുക്കണമെന്ന നിര്‍ദ്ദേശവും വച്ചു. 2001ല്‍ ഭൂമിക്ക് പട്ടയം ലഭിച്ചെന്നാണ് ജോയിസ് ജോര്‍ജ് എം.പി അവകാശപ്പെടുന്നത്. 1964ലെ ഭൂ പതിവ് നിയമപ്രകാരം 1971 ആഗസ്റ്റ് ഒന്നിന് മുമ്പ് കൈവശം വച്ച ഭൂമിക്ക് മാത്രമേ പട്ടയം ലഭിക്കൂ. ഈ വാദം തെറ്റാണെന്ന് എം.പി പറയുന്നുണ്ട്. 

1979ലെ ഭൂ പഠന രജിസ്റ്റര്‍ പരിശോധിച്ചാല്‍ എം.പി കൈവശം വച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 1991ല്‍ നടത്തിയ റീ സര്‍വേ നടത്തിയിരുന്നു. ഇത് പ്രകാരം എം.പി കയ്യേറിയിരിക്കുന്ന ഭൂമി സര്‍ക്കാര്‍ തരിശ് ആണെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് ദേവികുളം സബ് കളക്ടര്‍ എം.പിയുടെ ഭൂമിയുടെ പട്ടയം റദ്ദാക്കിയത്. എം.പിയെ കൂടാതെ 140 പേരും ഭൂമി കയ്യേറിയിട്ടുണ്ട്. നീലക്കുറിഞ്ഞി ഉദ്യാനപ്രദേശമാണ് ഇതില്‍ പലതും. മന്ത്രിതല സംഘത്തിന്റെ സന്ദര്‍ശനവും പരിശോധനയും നടപടികളും പൂര്‍ത്തിയാകാന്‍ വൈകും. വിവാദങ്ങള്‍ അവസാനിക്കും വരെ നടപടി നീട്ടിക്കൊണ്ടു പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനായാണ് ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നും ആക്ഷേപമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (41 minutes ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (53 minutes ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (1 hour ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (2 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (3 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (3 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (4 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (4 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (5 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (5 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (5 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (5 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (5 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends