Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

മൂന്നാംതവണ പ്രതിയായാണ് ദിലീപ് കോടതി കയറുന്നത്; സിനിമയിലെ കോടതിയല്ല, യഥാര്‍ത്ഥ കോടതി

23 NOVEMBER 2017 12:57 PM IST
മലയാളി വാര്‍ത്ത

സിനിമകളില്‍ ഒരു പാട് കോടതി രംഗങ്ങളില്‍ തിളങ്ങിയിട്ടുള്ള നടന്‍ ദിലീപ് രണ്ട് തവണ കോടതി കയറിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കൂടിയാകുമ്പോള്‍ മൂന്നാം തവണയും. പ്രതിഫലത്തുക നല്‍കാത്ത നിര്‍മാതാവ് ദിനേശ് പണിക്കരെ ജയിലിലടച്ച ദിലീപ് ബലാല്‍സംഗ കേസില്‍ വിചാരണ തടവുകാരനായി അതേ ജയിലില്‍ കിടന്നത് കാലത്തിന്റെ കാവ്യനീതിയാകും. 1999ല്‍ ഉദയപുരം സുല്‍ത്താന്‍ എന്ന സിനിമയില്‍ അഭിനയിച്ചതിന്റെ പ്രതിഫലം മുഴുവനും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ദിലീപ് ദിനേശ് പണിക്കര്‍ക്കെതിരെ കോടതിയില്‍ പരാതി നല്‍കിയത്. നിര്‍മാതാവ് ചെക്ക് നല്‍കിയിരുന്നെങ്കിലും താന്‍ പറഞ്ഞ ശേഷമേ ബാങ്കില്‍ ഹാജരാക്കാവൂ എന്ന് പറഞ്ഞിരുന്നു. പണത്തിന് പ്രയാസം നേരിട്ടപ്പോള്‍ ദിലീപിന് കോടതി കയറേണ്ടിവന്നു.

അന്ന് പലരും ദിലീപിനോട് കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ആലുവ സബ്ജയിലില്‍ 523ാം നമ്പര്‍ വിചാരണ തടവുകാരനായി ദിനേശ് പണിക്കര്‍ കിടന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപ് ആലുവ സബ്ജയിലില്‍ എത്തിയപ്പോഴും ഇതേ നമ്പര്‍ തന്നെയാണ് ലഭിച്ചത്. ആ കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പായി. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ദിനേശ് പണിക്കരുമായി ദിലീപ് നേരിട്ടിടപെട്ട് പ്രശ്‌നം പരിഹരിച്ചു. റിംഗ് മാസ്റ്ററില്‍ ശ്രദ്ധേയമായ വേഷവും നല്‍കി. രണ്ടാമത് ദിലീപ് കയറിയത് കുടുംബ കോടതിയാണ്. ആദ്യ ഭാര്യ മഞ്ജുവാര്യരുമായുളള ബന്ധം വേര്‍പിരിയുന്നതിനായി. 

മഞ്ജുവിനെ പിരിയാന്‍ ദിലീപിന് താല്‍പര്യമില്ലായിരുന്നു. പരമാവധി അഡ്ജസ്റ്റ് ചെയ്ത ശേഷമാണ് പിരിയാന്‍ തീരുമാനിച്ചതെന്ന് മഞ്ജുവാര്യര്‍ കോടതിയെ അറിയിച്ചിരുന്നു. കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും വിവാഹമോചനത്തിലേക്ക് നയിച്ച കാര്യങ്ങള്‍ സ്വകാര്യമായതിനാല്‍ അത് പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് ദിലീപ് കോടതിയില്‍ അപേക്ഷ നല്‍കി. അതിനാല്‍ വേര്‍പിരിയിലിന്റെ അണിയറക്കഥകള്‍ പുറംലോകം അറിഞ്ഞില്ല. ആ വിവരങ്ങള്‍ കൂടി പരിശോധിച്ച ശേഷമാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച സംഘം അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണ നടക്കുന്ന വേളയില്‍ ദിലീപ് കോടതിയില്‍ ഹാജരാകേണ്ട കാര്യമില്ല. അഭിഭാഷകന്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. പ്രത്യേക സാഹചര്യത്തില്‍ കോടതിയില്‍ നേരിട്ടെത്തണമെന്ന് ആവശ്യപ്പെട്ടാല്‍ എത്തുകയും വേണം.

അറിയപ്പെടുന്ന നടനായതിനാല്‍ ദിലീപ് വിചാരണയ്ക്ക് എത്തുമ്പോള്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. താരത്തെ കാണാന്‍ ജനം തടിച്ച് കൂടിയാല്‍ അത് കോടതി നടപടികളെ ഉള്‍പ്പെടെ തടസപ്പെടുത്തുന്ന അവസ്ഥയിലേക്ക് എത്തിച്ചേക്കാം. ഇതെല്ലാം കണക്കിലെടുത്താണ് ഓരോ സിറ്റിംഗിനും താരം ഹാജരാകണ്ട എന്ന് തീരുമാനിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (41 minutes ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (53 minutes ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (1 hour ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (2 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (3 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (3 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (4 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (4 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (5 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (5 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (5 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (5 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (5 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends