തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ മൂന്ന് ആശുപത്രികളിലെ ആറ് ഡോക്ടര്‍മാരും പ്രതികൾ

തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ മൂന്ന് ആശുപത്രികളിലെ ആറ് ഡോക്ടര്‍മാരെ പ്രതികളാക്കാന്‍ പോലീസ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ്, കൊല്ലം, മെഡിട്രിന, മെഡിസിറ്റി എന്നീ ആശുപത്രികളിലെ രണ്ട് വീതം ഡോക്ടര്‍മാരാണ് പ്രതികളാകുകയെന്ന അന്വേഷണസംഘം അറിയിച്ചു.
എന്നാല്‍ എസ്.യു.ടി, കിംസ് എന്നീ ആശുപത്രികളെ കേസില്‍ നിന്ന് ഒഴിവാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാര്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മുരുകന്റെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. പോലീസ് പല തവണ ആവശ്യപ്പെട്ടുവെങ്കിലും റിപ്പോര്‍ട്ട് കൈമാറാന്‍ ആരോഗ്യവകുപ്പ് തയ്യാറായില്ല. ഇതേതുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരം, കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള വിദഗ്ധ ഡോക്ടമാരുടെ സംഘത്തെ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പോലീസ് സമീപിച്ചിട്ടുണ്ട്.
ഈ വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷമാകും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകുക. 45 സാക്ഷികളാണ് കേസിലുള്ളത്. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് മുരുകന് അപകടത്തില്‍പെട്ട് ഗുരുതരമായി പരുക്കേറ്റത്.
ചികിത്സയ്ക്കായി കൊല്ലത്തേയും തിരുവന്നതപുരത്തേയും നിരവധി ആശുപത്രികളില്‍ മുരുകനേയും കൊണ്ട് സന്നദ്ധ പ്രവര്‍ത്തകര്‍ കയറിയിറങ്ങിയെങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് അധികൃതര്‍ ചികിത്സ നിഷേധിക്കുകയായിരുന്നു.

https://www.facebook.com/Malayalivartha

























