Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

അമ്മച്ചിക്കടയിൽ കക്കയിറച്ചിയും മത്തി വറുത്തതും കൂട്ടി ഊണ്; വെറും 30രൂപ!!

23 NOVEMBER 2017 03:25 PM IST
മലയാളി വാര്‍ത്ത

മീനും കൂട്ടി രുചികരമായൊരു ഊണുകഴിച്ചാല്‍ മുപ്പത് രൂപമാത്രം.എരിയുന്ന വയറിന് അന്നം അതാണ് അമ്മച്ചിക്കടയുടെ അമ്മ സരസമ്മയുടെ മുദ്രാവാക്യം. കക്കായിറച്ചിയും മത്തിവറുത്തതും ഉള്‍പെടെയുള്ള ഊണാണ് അമ്മച്ചി നല്‍കുന്നത്. ആലപ്പുഴ വലിയ ചുടുകാടിന് സമീപം ജലഅതോറിറ്റി ടാങ്കിന് എതിര്‍വശമുള്ള ഇടവഴിയിലാണ് അമ്മച്ചി ഹോട്ടലെന്ന വീട്ടില്‍ ഊണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. മെഴുക്കുപുരട്ടി, മാങ്ങാ അച്ചാര്‍, തോരന്‍, സാമ്ബാര്‍, പുളിശ്ശേരി, മീന്‍കറി എന്നിവയാണ് ഇവിടത്തെ മറ്റുവിഭവങ്ങള്‍.

ആലപ്പുഴ ഉമ്മാപറമ്ബില്‍ സരസമ്മ (81) ആണ് ഇത്ര വിലക്കുറവില്‍ ഇവിടെ എത്തുന്നവരുടെയെല്ലാം വയറു നിറയ്ക്കുന്നത്. എല്ലാ ദിവസവും ഉച്ചയ്ക്ക് പന്ത്രണ്ട് മുതല്‍ മൂന്നുമണിവരെ നിന്നു തിരിയാന്‍ സാധിക്കാത്ത തിരക്കാണ് അമ്മച്ചിയുടെ വീട്ടില്‍.

ഇവിടെ എന്താണ് ഇത്ര വിലക്കുറവെന്ന് ചോദിച്ചാല്‍ അമ്മച്ചിക്ക് ഒറ്റ മറുപടി മാത്രം 'ഇവിടെ എത്തുന്നവരില്‍ ഭൂരിഭാഗവും കോളേജ് കുട്ടികളാണ്. അവര്‍ക്ക് താങ്ങുന്ന വിലയില്‍ ഭക്ഷണം കൊടുക്കുക മാത്രമേ ഞാന്‍ ചെയ്യുന്നുള്ളൂ'. മീനും, കക്കയിറച്ചിയും രണ്ടാമത് മേടിക്കുന്നവരില്‍ നിന്ന് പത്ത് രൂപ അധികം ഈടാക്കും.

കാഴ്ചയില്‍ വീടാണെങ്കിലും ഉച്ചനേരത്ത് ഇതൊരു ഹോട്ടലാണ്. അമ്മച്ചിക്കട. കിടപ്പുമുറിയിലും വരാന്തയിലുമെല്ലാം ആളുകളുടെ തിരക്കാണ്. മീന്‍ കറിയും സാമ്പാറും രസവും പുളിശേരിയും മേശപ്പുറത്തുണ്ടാവും വയറുനിറയുവോളം കഴിക്കാം. വില മുപ്പതുരൂപ മാത്രം. രണ്ടുവര്‍ഷമായി ഇതാണ് വില. കൂട്ടാന്‍ അമ്മച്ചി തയ്യാറല്ല. എസ്.ഡി കോളജിലെ കുട്ടികളാണ് ഇവിടെ കൂടുതലും എത്തുന്നത്. സരസമ്മ അവര്‍ക്ക് അമ്മയെപ്പോലെ അറിഞ്ഞു വിളമ്പും.

മുപ്പത്തിമൂന്നാമത്തെ വയസിലാണ് സരസമ്മയ്ക്ക് ഭര്‍ത്താവിനെ നഷ്ടമാകുന്നത്. രണ്ട് ആണ്‍മക്കള്‍ വാഹനാപകടത്തില്‍ മരിച്ചു. കൂലിപ്പണിയെടുത്ത് കെട്ടിയുയര്‍ത്തിയതാണ് ഈ രുചിപ്പുര. മന്ത്രി ജി.സുധാകരന്‍ വരെ ഈ രുചി നുകരാന്‍ എത്താറുണ്ട്. 81 ന്റെ യാതോരു അവശതകളും സരസമ്മയ്ക്കില്ല. ഇത് ജീവിക്കാനുള്ള കച്ചവടമാണ്. ഈ നന്മയുടെ വിറ്റുവരവിന് ജി.എസ്.ടി ബാധകമല്ല.

അമ്മച്ചിയുടെ മരുമകള്‍ രാധാമണിയാണ് പാചകത്തിന് സഹായിക്കുന്നത്. കഴിഞ്ഞ 12 വര്‍ഷമായി ഈപുകയും ചൂടുമേറ്റാണ് അമ്മായിമ്മയും മരുമകളും കഴിയുന്നത്. പോരുമില്ല പകയുമില്ല. ഇതുകൂടാതെ പെയ്ന്റിങ് തൊഴിലാളിയായ മകന്‍ സുരേഷ്കുമാറും ഉച്ചസമയങ്ങളില്‍ സഹായത്തിനായി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (42 minutes ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (54 minutes ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (1 hour ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (2 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (3 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (3 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (4 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (4 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (5 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (5 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (5 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (5 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (5 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends