സിവില്‍ സര്‍വീസ് പരീക്ഷ കോപ്പിയടിയിൽ ഐ.പി.എസുകാരന്‍ സഫീര്‍ കരീമിന് ജാമ്യം ; ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെ

സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയ്ക്ക് കോപ്പിയടിച്ചതിന് പിടിയിലായ ഐ.പി.എസുകാരന്‍ സഫീര്‍ കരീമിന് ജാമ്യം.ചെന്നൈ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.എഗ്മോര്‍ കോടതി നേരത്തെ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് സഫീര്‍ കരീം ചെന്നൈ സെഷന്‍സ് കോടതിയെ സമീപിച്ചത്.
മാധ്യമങ്ങളോട് സംസാരിക്കരുത്, രാവിലെയും വൈകുന്നേവും സിബി സി ഐ ഡി ഓഫിസില്‍ വന്ന് ഒപ്പിടണം, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ എത് സമയത്തും ഹാജരാകണം തുടങ്ങിയ ഉപാദികളോടെയാണ് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.നിലവില്‍ തമിഴ്നാട് ക്രൈം ബ്രാഞ്ച് സി.ഐ.ഡിയാണ് കേസ് അന്വേഷിക്കുന്നത്.
സപ്തംബര്‍ മുപ്പതിനാന്ന് ഹൈടെക് കോപ്പിയടി നടത്തിയതിന് മലയാളിയായ സഫീര്‍ കരീമിനെ ഇന്റലിജന്‍സ് പിടികൂടിയത്. പരീക്ഷ എഴുതാന്‍ സഹായിച്ചതിന് ഭാര്യ ജോയ്സി, ലാ എക്സലന്‍സ് ഡയറക്ടര്‍ രാംബാബു, സഫീറിന്റെ രണ്ട് സുഹൃത്തുക്കള്‍ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























