Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ദിലീപ് ഇന്ന് ദുബായിലേയ്ക്ക്; വിദേശയാത്ര ദേ പൂട്ട് റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിന്... രഹസ്യ പോലീസുകാർ ദുബായിലെത്തി

27 NOVEMBER 2017 10:04 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് ഇന്ന് ദുബായിലേക്ക് പോകും. ദിലീപിനു മുമ്പേ രഹസ്യ പോലീസുകാർ ദുബായിലെത്തി. ദുബായിലെത്തുന്ന ദിലീപിന്റെ എല്ലാ നീക്കവും കേരളാ പോലീസിലേ ചാരന്മാർ വീക്ഷിക്കും. ദുബൈയിലേക്ക് ഇവർ പോയിരിക്കുന്നത് കേസ് അന്വേഷണത്തിന്റെ ഭാഗമായുള്ള ഔദ്യോഗിക വിസയിലെന്നും അറിയുന്നു.

ദുബായിൽ നടിയേ അക്രമിച്ച വീഡിയോ ഒളിപ്പിച്ചു എന്നും അത് കണ്ടെടുക്കാൻ ആകുമെന്നുമാണ്‌ പോലീസ് വിശ്വാസം.കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ദിലീപ് ദുബായിലേക്ക് പോകുന്നത്. ദിലീപും നാദിര്‍ഷയും ഒരുമിച്ച് തുറക്കുന്ന ‘ദേ പുട്ട്’ റസ്റ്റേറന്റിന്റെ ഉദ്ഘാടനത്തിനായാണ് താരം ദുബായിലേക്ക് പോകുന്നത്.

ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെത്തി ദിലീപ് പാസ്‌പോര്‍ട്ട് കൈപ്പറ്റിയാകും ദുബായിലേക്ക് പോകുന്നത്. ഭാര്യ കാവ്യാമാധവന്‍, മകള്‍ മീനാക്ഷി എന്നിവരും ഒപ്പം പോകുന്നുണ്ട്. അതേസമയം ദിലീപിന്റെ യാത്രയെ സംശയത്തോടെയാണ് പൊലീസ് വീക്ഷിക്കുന്നത്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിനെ സംബന്ധിച്ച സംശയങ്ങളാണ് പൊലീസിനുള്ളത്.

ഫോണ്‍ വിദേശത്തേക്ക് കടത്തിയെന്നാണ് സംശയം. ഈ ഫോണ്‍ കണ്ടെടുക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ദിലീപ് വീണ്ടും ദുബായിലേക്ക് പോകുന്നതാണ് പൊലീസിന്റെ സംശയം കൂട്ടുന്നത്. നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന ദുബായില്‍വെച്ചും നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു.

ദിലീപിനൊപ്പം ഭാര്യ കാവ്യാമാധവന്‍, മകള്‍ മീനാക്ഷി എന്നിവരും ഒപ്പം പോകുന്നുണ്ട്. ദേ പുട്ടിന്റെ ഉദ്ഘാടനം ആഘോഷമാക്കാനാണ് കരാമയിലേക്ക് പോകുന്നത്. ദേ പുട്ടിന്റെ സഹഉടമ കൂടിയായ ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷയുടെ ഉമ്മയാണ് ദേ പുട്ട് ഉദ്ഘാടനം ചെയ്യുന്നത്.

നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന ദുബായില്‍വെച്ചും നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു.ഫോണിലെ സിം കാര്‍ഡും മെമ്മറി കാര്‍ഡും ദുബായിലേക്ക് കടത്തിയിട്ടുണ്ടെന്ന സംശയത്തിലാണ് ദിലീപ് വിദേശത്തേക്കുപോകുന്നത് കേസിനെ ബാധിക്കുമെന്ന് പൊലീസ് കോടതിയില്‍ വാദിച്ചത്. എന്നാല്‍, പൊലീസിന്റെ വാദം കോടതി അംഗീകരിച്ചില്ല.

ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്നാണ് കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ വിദേശയാത്രയ്ക്ക് കളമൊരുങ്ങിയത്.തന്റെ ബിസ്സിനസ്സ് സംരംഭമായ ദേ പുട്ടിന്റെ കരാമ ശാഖ ഉദ്ഘാടനം ചെയ്യാന്‍ പോകേണ്ടതിനാല്‍ ഇളവ് നല്‍കണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടിരുന്നത്. നിലവില്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരിക്കുകയാണ് പാസ്പോര്‍ട്ട്.

എന്നാല്‍ റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിന് ദിലീപ് പോയില്ലെങ്കിലും ഒന്നും സംഭവിക്കില്ലെന്നാണ് പൊലീസിന്റെ പക്ഷം. ദിലീപും നാദിര്‍ഷായും ചേര്‍ന്നാണ് ദേ പുട്ട് തുടങ്ങിയത്. കേസുമായി ബന്ധമുള്ള നാദിര്‍ഷായ്ക്ക് ഒപ്പമുള്ള യാത്രയെയും സംശയത്തോടെയാണ് കാണുന്നത്. ദുബായില്‍ നിരവധി ബിസിനസ് പങ്കാളികളുണ്ട് ജനപ്രിയനായകന്.

നാദിര്‍ഷയും ദുബായിലെ വ്യവസായികളുമടക്കം അഞ്ചു പേര്‍ ചേര്‍ന്നാണ് ദേ പുട്ട് കരാമയില്‍ ആരംഭിക്കുന്നത്. നാദിര്‍ഷയും ദുബായിലെ പാര്‍ട്ണര്‍മാരുമാണ് റസ്റ്റോറന്റിന്റെ നിയമപരമായ രേഖകള്‍ തയ്യാറാക്കിയത്. ദിലീപ് അറസ്റ്റിലാകുന്നതിന് മുന്‍പ് തന്നെ റസ്റ്റോറന്റ് ഉദ്ഘാടനത്തിന് തയ്യാറായിരുന്നു. എന്നാല്‍, അറസ്റ്റോടെ അത് നീട്ടിവയ്ക്കുകയായിരുന്നു.

റസ്റ്റോറന്റിന്റെ ഭാവി അടഞ്ഞുപോകുമോ എന്ന ആശങ്ക ദുബായിലെ സുഹൃത്തുക്കള്‍ക്ക് ഉണ്ടായിരുന്നു. പിന്നീട്, ജാമ്യം ലഭിച്ചതോടെയാണ് അവസാന മിനുക്ക് പണികള്‍ നടത്തി ഉദ്ഘാടനത്തിന് ഒരുക്കിയത്.  കരാമയിലെ പാര്‍ക് റെജിസ് ഹോട്ടലിന് പിന്‍വശത്തായി അല്‍ ഷമ്മാ കെട്ടിടത്തിലെ താഴത്തെ നിലയിലാണ് ദേ പുട്ട് ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (22 minutes ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (29 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (1 hour ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (1 hour ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (1 hour ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (1 hour ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (2 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (2 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (2 hours ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (3 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (3 hours ago)

Malayali Vartha Recommends