Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

കോണ്‍ഗ്രസ് ബന്ധത്തെ കാനം തള്ളിയെങ്കിലും അന്തിമതീരുമാനം പാര്‍ട്ടി കോണ്‍ഗ്രസിന്റേതായിരിക്കും, അത് കാനത്തിന് മറികടക്കാനാവില്ല

27 NOVEMBER 2017 11:55 AM IST
മലയാളി വാര്‍ത്ത

സി.പി.എം- സി.പി.ഐ പോരിന് പിന്നാലെ സി.പി.ഐയെ ചാക്കിട്ട് പിടിച്ച് യു.ഡി.എഫിലെത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. സി.പി.ഐയുടെ പോഷക സംഘടനയായ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്റെ സമ്മേളന വേദിയില്‍ വെച്ചാണ് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരസ്യമായി തങ്ങളുടെ പഴയ ഘടകക്ഷിയായ സി.പി.ഐയെ ക്ഷണിച്ചത്. സി.പി.ഐയെ മുന്നണിയിലെത്തിച്ചാല്‍ തങ്ങള്‍ക്ക് ഏറെ ഗുണമാണെന്ന് കോണ്‍ഗ്രസിനറിയാം. പണ്ട് സി.പി.എമ്മുമായുള്ള സഖ്യം അവസാനിപ്പിച്ച് സി.പി.ഐ കോണ്‍ഗ്രസ് പാളയത്തില്‍ എത്തിയപ്പോള്‍ 10 വര്‍ഷം അധികാരമില്ലാതെ സി.പി.എമ്മിന് കഴിയേണ്ടിവന്നു. പിന്നീട് സി.പി.ഐയുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വിജയിച്ചാണ് അധികാരത്തിലെത്തിയത്.

കോണ്‍ഗ്രസ് ബന്ധത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തള്ളിപ്പറഞ്ഞെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസ് അന്തിമതീരുമാനം എടുക്കുമെന്നും പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ കരട് ചര്‍ച്ച നടക്കുകയാണ്. ബി.ജെ.പിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസുമായി വിശാല സംഖ്യം വേണമെന്നാണ് കരട് ചര്‍ച്ചയില്‍ ആവശ്യം ഉയര്‍ന്നത്. സംസ്ഥാന ഘടകം ഇതിനെ എതിര്‍ത്താലും ദേശീയനേതൃത്വത്തിന്റെ തീരുമാനം അന്തിമമാകും. 

സി.പി.എമ്മിന്റെ താത്വിക ആചാര്യനായ ഇ.എം.എസ് 1969ല്‍ മുഖ്യമന്ത്രിയായിരിക്കെ അന്നത്തെ ആരോഗ്യ മന്ത്രിയായിരുന്ന ബി. വെല്ലിംഗ്ടണ്ണനെ മുന്‍ നിര്‍ത്തി സി.പി.ഐയെ വെട്ടിനിരത്തിയതില്‍ പ്രതിഷേധിച്ചാണ് അന്ന് സി.പി.ഐ സഖ്യം അവസാനിപ്പിച്ചത്. വെല്ലിംഗ്ടണിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍, രക്ഷിക്കാന്‍ ഇ.എം.എസ് ആവതും ശ്രമിച്ചു, നടന്നില്ല. വെല്ലിംടണിനെതിരെ അഴിമതി അന്വേഷണം പ്രഖ്യാപിച്ചതിന്റെ കൂടെ സി.പി.ഐ മന്ത്രിമാരായ എം.എന്‍ ഗോവിന്ദന്‍ നായര്‍, ടിവി തോമസ് എന്നിവര്‍ക്കെതിരെയും സി.പി.എം എം.എല്‍.എമാര്‍ അഴിതി ആരോപിച്ച് അന്വേഷണം പ്രഖ്യാപിച്ചതോടെ അവര്‍ രാജിവെച്ചു. പിന്നീട് കോണ്‍ഗ്രസുമായി ചേര്‍ന്ന് പത്ത് വര്‍ഷത്തോളം സി.പി.ഐ ഭരണം നടത്തി.

ഇന്നിപ്പോ കായല്‍ കയ്യേറി തോമസ് ചാണ്ടിയെ മാറ്റാത്തതില്‍ പ്രതിഷേധിച്ച് സി പി ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരികരിച്ച് പ്രതിഷേധിച്ചു. ലക്ഷ്യം അന്നുമിന്നും ഒന്നു തന്നെ . ഇന്ന് സോഷ്യല്‍ മീഡിയായിലൂടെ സി.പി.എം ന്യായീകരണ തൊഴിലാളികള്‍ വിളിക്കുന്ന തെറികള്‍ 1969ലെ സി.പി.എം അണികള്‍ മുദ്രാവാക്യമായും ചുവരെഴുത്തായും പ്രകടിപ്പിച്ചിരുന്നു. വെക്കടാ വലതാ ചെങ്കൊടി താഴെ, എമ്മ തൊമ്മാ തെമ്മാടി അട്ടിമറിക്കാന്‍ നോക്കണ്ട, ചുട്ടുകരിക്കും സൂ ക്ഷി ച്ചോ അമ്മാതിരി കൊലവിളി ഇന്ന് കാനത്തിനെതിരെ നടക്കുകയാണ്. 

മാധ്യമ പ്രവര്‍ത്തകനും ടിവി തോമസിന്റെ ജീവിതകഥാകാരനുമായ ടിവി കൃഷ്ണന്‍ തന്റെ ബുക്കില്‍ രേഖപ്പെടുത്തിയിട്ടുള്ളതിങ്ങനെ; 
'' തിരഞ്ഞെടുപ്പ് ജയിക്കാനും ഭരിക്കാനും മുന്നണിക്ക് ഈര്‍ക്കില്‍ പാര്‍ട്ടികളെന്ന് പൊതുവെ അറിയപ്പെട്ട കെ എസ് പിയുടെയും ,കെ ടി പി യുടെയും പങ്കാളിത്തം ആവശ്യമുണ്ടായിരുന്നില്ല. മുന്നണിയിലെ മറ്റ് ഘടകകക്ഷികളുമായി വിലപേശാനുള്ള അട്ടിപ്പലമായി ഉപയോഗിക്കാന്‍ ഈര്‍ക്കില്‍ പാര്‍ടികള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാവശ്യമായിരുന്നു. അത് സ്വയം വിനാശകരമായി ഭവിച്ചുവെന്നത് മറ്റൊരു കാര്യം. നിയമസഭയിലെ ഏകാംഗ കക്ഷികളായ ഈര്‍ക്കില്‍ ഗ്രൂപ്പുകള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം കൊടുത്തതും കെ.ടി.പി മന്ത്രിയെ ആരോപണത്തില്‍ നിന്ന് രക്ഷിക്കാന്‍ ഇ.എം.എസ് ഘടകകക്ഷികളെ കടന്നാക്രമിച്ചതും അതിന്റെ പ്രത്യാഘാതത്തില്‍ അധികാരം നഷ്ടപ്പെട്ടതും.

ഈര്‍ക്കില്‍ പാര്‍ട്ടികളെ ഉപയോഗിച്ച് ഗുണമുണ്ടാക്കുക, , അവരെ കയറുരി വിട്ട് മുന്നണിയിലെ പ്രബല കക്ഷികളെ ഒതുക്കുകയും , അവരെ ആക്ഷേപിക്കുകയും ചെയ്യുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നയമാണെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. 1967 ലെ സപ്ത കക്ഷി മുന്നണിയില്‍ ഒരാവശ്യവുമില്ലാതെയാണ് കേരള സോഷ്യലിസ്റ്റ് പാര്‍ടി (കെ.എസ്.പി) കര്‍ഷക തൊഴിലാളി പാര്‍ടി (കെ.ടി.പി) എന്നീ ഈര്‍ക്കില്‍ പാര്‍ടികളെ, ഇ.എം.എസി ന്റെ നിര്‍ബന്ധപ്രകാരം മുന്നണിയില്‍ ചേര്‍ത്തത്. അന്നും ലക്ഷ്യം സിപിഐയെ ചുരുട്ടിക്കെട്ടുക എന്നതായിരുന്നു നമ്പൂതിരിപ്പാടിന്റെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും ലക്ഷ്യം. ഇന്നിപ്പോ എന്‍.സി.പിയെ പോലുളളവരെ ഉപയോഗിച്ച് നടത്തുന്നതും അത് തന്നെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (21 minutes ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (28 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (1 hour ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (1 hour ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (1 hour ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (1 hour ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (2 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (2 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (2 hours ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (3 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (3 hours ago)

Malayali Vartha Recommends