Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

പിണറായി കുരിശിന്റെ വഴിയിൽ .. ഉമ്മൻ ചാണ്ടിയുടെയും മാണിയുടെയും അസാന്നിധ്യം മുതലാക്കി സി പി എം, ഇടുക്കി പട്ടയം ടെസ്റ്റ് ഡോസ്

27 NOVEMBER 2017 02:56 PM IST
മലയാളി വാര്‍ത്ത

അധികമാരും ശ്രദ്ധിക്കാത്ത ഒരു രാഷ്ട്രിയ മാറ്റത്തിന് കേരളത്തിൽ കളമൊരുങ്ങുന്നു. ഇടുക്കി ജില്ലയിലെ ക്രൈസ്തവ മേഖലയിലേക്ക് സി പി എം കടന്നു കയറുകയാണ്. ജില്ലയിലെ കുടിയേറ്റ കർഷകർക്കെല്ലാം പട്ടയം നൽകാനാണ് സർക്കാർ തീരുമാനം. ഉമ്മൻ ചാണ്ടിയുടെയും കെ.എം.മാണിയുടെയും അസാന്നിധ്യം മുതലാക്കിയാണ് നീക്കം.

രണ്ട് വർഷത്തിനുള്ളിൽ അർഹരായ മുഴുവൻ കർഷകർക്കും പട്ടയം നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ഇതിന്റെ സൂചനയാണ്. കുടിയേറ്റ കർഷകരെ പൂർണമായും സംരക്ഷിക്കാനാണ് സി പി എം തീരുമാനം. അടുത്ത പട്ടയമേളയിൽ കർഷകർക്ക് ഉപാധികളില്ലാതെ പട്ടയം നൽകുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കർഷകർക്ക് സൗജന്യ വൈദ്യുതി നൽകും. പെരിഞ്ചാംകുട്ടിയിൽ ഭൂമി നഷ്ടമായ ആദിവാസികൾക്ക് ഒരേക്കർ വീതം നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇരട്ടയാർ മേഖലയിലും കർഷകർക്ക് പട്ടയം നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

കുറിഞ്ഞി ഉദ്യാനത്തിന്റെ പരിശോധനക്ക് മന്ത്രിമാർ വരുന്നത് ജനങ്ങളുടെ പരാതി നേരിട്ട് കേൾക്കാനാണെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അച്ചുതാനന്ദൻ സർക്കാരിനെതിരെ പരോക്ഷ വിമർശനം നടത്താനും പിണറായി മറന്നില്ല. ചില കണക്കെടുപ്പുകൾ നടത്തിയതല്ലാതെ മറ്റൊന്നും നടന്നില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

പിണറായി സർക്കാരിനെ സംബന്ധിച്ചടത്തോളം കുറിഞ്ഞി ഉദ്യാനവും ഒന്നുമല്ല പ്രശ്നം. ഇടുക്കി ജില്ലയെ ഇടതുമുന്നണിക്ക് ഒപ്പം നിർത്തുക എന്നത് മാത്രമാണ് അജണ്ട. ഇടുക്കി ഇക്കാലമത്രയും യു ഡി എഫുമായി ചേർന്നു നിൽക്കുന്ന മണ്ഡലമാണ്. ജില്ലയിലെ ഭൂരിപക്ഷം മണ്ഡലങ്ങും വലതുപക്ഷത്താണ്. അതിൽ നിന്നും ഒരു മാറ്റമാണ് ജോയ് സ് ജോർജിലൂടെ സംഭവിച്ചത്. ജോയ്സ് സിപിഎമ്മിനും ക്രൈസ്തവ സഭകൾക്കുമിടയിലുള്ള പാലമാണ്. അങ്ങനെയുള്ള ഒരാളെ വെറുപ്പിക്കാൻ ഒരിക്കലും സി പി എം തയ്യാറാവുകയില്ല. അതാണ് ഇടുക്കിയിൽ നടക്കുന്നത്.

മുറി ബീഡിയുടെയും കട്ടൻ ചായയുടെയും കാലം കഴിഞ്ഞു എന്നതുപോലെ സി പി എം ൽ പരിസ്ഥിതി പ്രേമത്തിന്റെയും കാലം കഴിഞ്ഞു. പണ്ടാണ് സഖാക്കൾ പരിസ്ഥിതിയുടെ പേരിൽ കലാപം ഉണ്ടാക്കിയിരുന്നത്. സി പി ഐ കുടിയേറ്റ കർഷകർക്ക് പട്ടയം നൽകുന്നതിന് എതിരാണ്. അവർ എന്ത് തന്നെ പറഞ്ഞാലും തങ്ങൾ പട്ടയം നൽകുമെന്ന ദൃഢനിശ്ചയത്തിലാണ് സി പി എം.

ക്രൈസ്തവ സഭകളെ ഒപ്പം നിർത്തുക വഴി കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെയും സി പി എം ലക്ഷ്യമിടുന്നു. മാണി ഗ്രൂപ്പിന് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നല്ല സ്വാധീനമുണ്ട്. കുരിശിന്റെ വഴിയിലേക്ക് സി പി എം തിരിയുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. നാട്ടുകാരെ വിശ്വാസത്തിലെടുക്കുന്നു എന്ന് സി പി എം പറയുന്നത് കുടിയേറ്റക്കാരെ ലക്ഷ്യമിട്ടാണ്. നീലക്കുറിഞ്ഞിയുടെ പേരിൽ ചിലർ സർക്കാരിനെ വെട്ടിലാക്കാൻ ശ്രമിക്കുന്നു എന്ന് പിണറായി പറയുന്നത് സി പി ഐ യെ ലക്ഷ്യമിട്ടാണ്.

സി പി ഐ യെ കോൺഗ്രസ് യു ഡി എഫിലെത്തിക്കാൻ ശ്രമിക്കുന്നത് ഇതിന്റെ ഭാഗമാണ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രകാശ് ബാബുവിന്റെ സാന്നിധ്യത്തിൽ സി പി ഐക്ക് ക്ഷണം മുന്നോട്ട് വച്ചത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. രമേശ് ചെന്നിത്തലയുടെ അറിവോടെയല്ലെങ്കിലും എ ഗ്രൂപ്പ് വ്യക്തമായ അജണ്ടയോടെയാണ് നീങ്ങുന്നത്. ഒരു രാഷ്ട്രീയ വിവാദമാണ് കോൺഗ്രസിന്റെ ലക്ഷ്യം. ഏതായാലും പിണറായിയുടെ കുരിശിന്റെ വഴിയെ ചെറുക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. ഉമ്മൻ ചാണ്ടി ഔട്ടായതോടെ കോൺഗ്രസ് ക്രൈസ്തവരുമായി നല്ല ബന്ധത്തിലല്ല. അങ്ങനെയുള്ള ഒരിടത്തേക്കാണ് സി പി എം നുഴഞ്ഞു കയറുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (16 minutes ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (23 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (1 hour ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (1 hour ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (1 hour ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (1 hour ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (2 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (2 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (2 hours ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (3 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (3 hours ago)

Malayali Vartha Recommends