Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

എന്‍.ഐ.എ അന്വേഷണം കുടുംബത്തിന്റെ വിജയം, മകളുടെ പഠനം തുടരാനായതില്‍ സന്തോഷമെന്നും അശോകന്‍, തീവ്രവാദിയെ കൊണ്ട് മകളെ കെട്ടിച്ചില്ലേ എന്ന് മാതാവ്

28 NOVEMBER 2017 12:25 PM IST
മലയാളി വാര്‍ത്ത

ഹാദിയ കേസില്‍ സുപ്രിംകോടതി വിധി തന്റെ വിജയമെന്ന് പിതാവ് അശോകന്‍. കേസില്‍ എന്‍.ഐ.എയുടെ തുടരന്വേഷണത്തിന് കോടതി അനുമതി നല്‍കിയത് കുടുംബത്തിന്റെ വിജയമായി കാണുന്നു. നിയമ പോരാട്ടത്തില്‍ ഇതുവരെ വിജയിച്ചു. ഹാദിയ പഠനം തുടരുന്നതില്‍ സന്തോഷമുണ്ട്. പഠനം മുടങ്ങിയതില്‍ തനിക്ക് ദുഖമുണ്ടായിരുന്നു. അത് കോടതി പരിഹരിച്ചെന്നും അശോകന്‍ പറഞ്ഞു. തനിക്ക് ഹാദിയയെ സന്ദര്‍ശിക്കാമെന്ന് കോടതി പറഞ്ഞെന്ന് ഷെഫിന്‍ ജഹാന് പറഞ്ഞ കാര്യം ചോദിച്ചപ്പോള്‍ വഴിയേ പോകുന്നവര്‍ക്കൊന്നും സന്ദര്‍ശിക്കാനൊക്കില്ലെന്ന് അശോകന്‍ മറുപടി നല്‍കി. സന്ദര്‍ശകര്‍ എന്ന് പറയുന്നത് മകള്‍ക്ക് വേണ്ടപ്പെട്ടവരാണ്. തമിഴ്‌നാട്ടില്‍ പഠിക്കാന്‍ പോകുന്നത് കൊണ്ട് മകളുടെ സുരക്ഷയില്‍ ആശങ്കയില്ല. മകളുടെ സുരക്ഷയ്ക്ക് ശക്തമായ ഇരുമ്പ് കവചമാണ് തീര്‍ത്തിരിക്കുന്നതെന്നും അശോകന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. കോടതി നന്‍മമാത്രമേ ചെയ്തിട്ടുളളൂ.

ഭര്‍ത്താവിനൊപ്പം പോകണമെന്നാണ് ആഗ്രഹമെന്ന് ഹാദിയ വ്യക്തമാക്കി. കൂട്ടുകാര്‍ക്കൊപ്പം പോകാനുള്ള അനുമതിയും കോടതി നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഷെഫിന്‍ ജഹാനെ കാണാനായിട്ടില്ല. സേലത്ത് വെച്ച് കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നു. തനിക്ക് പൂര്‍ണ സ്വാതന്ത്ര്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സുഹൃത്തുക്കളെ കാണാനാകുന്നതിലും കോളജില്‍ പോകാനാകുന്നതിലും സന്തോഷമുണ്ട്. കോടതി വിധിയിലും സന്തോഷമുണ്ടെന്നും ഹാദിയ പറഞ്ഞു. തീവ്രവാദിയെ കൊണ്ട് മകളെ കെട്ടിച്ചില്ലേയെന്ന് ഹാദിയയുടെ അമ്മ ചോദിച്ചു. തന്റെ വീട് ചേര്‍ത്തലയില്‍ ആണെന്നും അതിനടുത്തെങ്ങും മുസ്്‌ലിം കുടുംബങ്ങള്‍ ഇല്ലെന്നും തങ്ങളുടെ പരിചയത്തില്‍ ആര്‍ക്കും മുസ്ലിം സമുദായവുമായി ബന്ധമില്ല. ഇത്തരം ഒരു ചതി പറ്റുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. മകളുടെ മാനസികാവസ്ഥ ശരിയല്ലെന്നും അവര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ പറഞ്ഞു. 

ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്തില്ല. അതിനര്‍ത്ഥം കോടതിക്ക് ഈ വിവാഹത്തില്‍ സംശയം ഉള്ളതിനാലാണെന്നും അശോകന്‍ പറഞ്ഞു. താന്‍ വീട്ടു തടങ്കലിലായിരുന്നെന്ന ഹാദിയയുടെ വാദം ശരിയല്ലെന്നും അശോകന്‍ വ്യക്തമാക്കി. നാല് പൊലീസുകാരുടെ കാവലിലായിരുന്നു ഹാദിയ. വീടിന് പുറത്തും കാവലുണ്ടായിരുന്നു. മകളോട് വീടിന് പുറത്തിറങ്ങണമെന്നും പാര്‍ക്കിലോ മറ്റോ പോകണമെന്നും പലവട്ടം ആവശ്യപ്പെട്ടെങ്കിലും അവള്‍ പോയില്ലെന്നും അശോകന്‍ പറഞ്ഞു. രാവിലെ ഹാദിയ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ സേലത്തേക്ക് പോയി. മാതാപിതാക്കള്‍ കൊച്ചിയിലേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (3 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (3 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (4 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (4 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (5 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (5 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (6 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (6 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (7 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (7 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (7 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (8 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (8 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (8 hours ago)

Malayali Vartha Recommends