Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ജിഷാവധക്കേസിൽ അന്തിമ വാദം കേള്‍ക്കാന്‍ അമ്മ രാജേശ്വരി ഇല്ല; പോലീസ് അകമ്പടിയോടെ മൂകാംബിക ദർശനവും, മൂന്നാർ യാത്രയും

28 NOVEMBER 2017 03:07 PM IST
മലയാളി വാര്‍ത്ത

പെരുമ്പാവൂർ ജിഷാവധക്കേസ് പ്രതി അമിറുള്‍ ഇസ്ലാമിനെ പുറത്തിറക്കാൻ അഡ്വ.ആളൂര്‍ ഇന്ന് അവസാനവട്ട വാദം തുടങ്ങാനിരിക്കെ ജിഷയുടെ അമ്മ രാജേശ്വരി മൂകാംബിക ക്ഷേത്രദര്‍ശനത്തിന്റെ തിരക്കിൽ. രണ്ട് വനിത പൊലീസുകാര്‍ക്കൊപ്പം രാജേശ്വരി ഇന്നലെയാണ് മൂകാംബികയിലേയ്ക്ക് പുറപ്പെട്ടത്. ക്ഷേത്രദര്‍ശനത്തിന് ശേഷം മൂന്നാറില്‍ നീലക്കുറിഞ്ഞി കാണാന്‍ പോകണമെന്ന ആഗ്രഹം രാജേശ്വരി മകളുമായി പങ്കിട്ടെന്നും തിരികെ വീട്ടിലേക്കുള്ള യാത്ര മൂന്നാര്‍ ചുറ്റിക്കറങ്ങിയ ശേഷമായിക്കുമെന്നുമാണ് സൂചന.

നേരത്തെ ജിഷ നീലക്കുറിഞ്ഞി പൂത്തുനില്‍ക്കുന്നത് കാണാന്‍ പോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്നും അതിനാലാണ് മടക്കം നീലക്കൂറിഞ്ഞി കണ്ടിട്ടാവാമെന്ന് തീരുമാനിച്ചതെന്നുമാണ് രാജേശ്വരി ഇക്കാര്യത്തില്‍ അടുപ്പക്കാരുമായി പങ്കിട്ട വിവരം. വാദം കേള്‍ക്കാന്‍ പോകാന്‍ തനിക്ക് അതിയായ താല്‍പര്യമുണ്ടെങ്കിലും ലീവ് എടുക്കാന്‍ കഴിയാത്ത സാഹചര്യമുള്ളതിനാല്‍ താനും കോടതിയില്‍ പോകുന്നില്ലെന്ന് ജിഷയുടെ സഹോദരിയും പെരുമ്പാവൂർ താലൂക്ക് ഓഫീസിലെ ജീവനക്കാരിയായ ദീപ പറഞ്ഞതെന്ന് ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആഴ്ചകൾക്ക് മുമ്പ് ജിഷയുടെ അച്ഛൻ പാപ്പു റോഡരികിൽ മരിച്ച നിലയിൽ കാണപ്പെട്ടിരുന്നു. അന്ന് ഭര്‍ത്താവിന്റെ മൃതദേഹം കാണാന്‍ പോലും രാജേശ്വരി എത്തിയിരുന്നില്ല.


വാദം അവസാന ഘട്ടത്തിൽ നില്‍ക്കേ തന്റെ ഭാഗം വിജയിപ്പിക്കാന്‍ പതിനെട്ടവും പയറ്റാന്‍ ലക്ഷ്യമിട്ടാണ് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ.ആളൂര്‍ ഇന്ന് കോടതിയിലേക്ക് തിരിച്ചിട്ടുള്ളത്. ജിഷ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മാതാവ് രാജേശ്വരിക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പൊലീസ് സംരക്ഷണം ഇപ്പോഴും തുടരുന്നുണ്ട്. താല്‍പര്യപ്പെടുന്നവരെ മാത്രം ഡ്യൂട്ടിക്കയച്ചാല്‍ മതിയെന്ന ഇവരുട നിലപാട് പലപ്പോഴും അധികൃതര്‍ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ടെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.പക്ഷേ ഈ അതൃപ്തി ഇവര്‍ പുറത്തറിയിക്കുന്നില്ലന്നുമാത്രം.

ഏതാനും മാസങ്ങൾക്ക് മുമ്പ് ഇഷ്ടം തോന്നിയ പൊലീസുകാരിക്ക് രാജേശ്വരി സമ്മാനമായി വച്ചുനീട്ടിയത് 2000 രൂപ. അവർ ഇത് സ്‌നേഹപൂർവ്വം നിരസിച്ചു. ഡ്യൂട്ടി കഴിഞ്ഞ് ബസ് കയറി വീട്ടിലേക്കുള്ള യാത്രക്കിടെ ബാഗ് തുറന്നുനോക്കിയ അവർ കണ്ടത്‌ ബാഗിൽ കണക്കിൽപ്പെടാത്ത 2000 രൂപ. താൻ കാണാതെ രാജേശ്വരി ബാഗിൽ ഈ പണം നിക്ഷേപിച്ചതാണെന്ന് ഇവർക്ക് ബോദ്ധ്യമായി. ഇവർ ഉടൻ താൻ ജോലിചെയ്യുന്ന സ്‌റ്റേഷനിൽ എത്തി സബ് ഇൻസ്‌പെക്ടറെ വിവരം അറിയിച്ചു. റിപ്പോർട്ടെഴുതി പണം സ്റ്റേഷനിൽ ഏൽപ്പിക്കാനായിരുന്നു ഉന്നതങ്ങളിൽ നിന്നും ഇവർക്ക് ലഭിച്ച നിർദ്ദേശം.

പിറ്റേന്ന് സ്റ്റേഷനിൽ നിന്നും ഉത്തരവാദിത്വപ്പെട്ടവർ വീട്ടിലെത്തി തുക രാജേശ്വരിയെ ഏൽപ്പിച്ചു.മേലിൽ ഇത് അവർത്തിക്കരുതെന്ന് കർശന നിർദ്ദേശവും നൽകി. ജിഷ കൊല്ലപ്പെട്ടതിനു ശേഷം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയ രാജേശ്വരിക്ക് അകനാട് മൂലേപ്പാടത്ത് ആറുസെന്റില്‍ സര്‍ക്കാര്‍ പണിതു നല്‍കിയ കോണ്‍ക്രീറ്റ് വീട്ടിലേയ്ക്കാണ് രാജേശ്വരി എത്തിയത്. ഒപ്പം മകള്‍ ദീപയും മകനുമുണ്ട്. ഇപ്പോള്‍ ഈ വീടിന് സൗകര്യം പോരെന്നാണ് രാജേശ്വരിയുടെ പരാതി. തുണി ഉണക്കാന്‍ സൗകര്യമില്ലെന്നും ഒരു മുറി പോലീസുകാരികള്‍ എടുത്തുവെന്നും അതിനാല്‍ വീടിന് സൗകര്യം കൂട്ടണമെന്നും ആവശ്യപ്പെട്ട് അടുത്തിടെ ഇവര്‍ ജില്ലാ കളക്ടര്‍ക്ക് മുന്നില്‍ എത്തിയിരുന്നു.

എന്നാൽ ഈ ആവശ്യം കളക്ടർ അംഗീകരിച്ചില്ല. കൈയിൽ പണമെത്തുതനുസരിച്ച് വിപുലീകരണ പ്രവർത്തനങ്ങൾ നടത്തിയാൽ മതിയെന്നായിരുന്നു കളക്ടറുടെ നിലപാട്. അടിയന്തിര ധനസഹായമായിക്കിട്ടിയ ഒരുലക്ഷം രൂപ നിലവിലെ താമസസ്ഥലത്ത് കുഴൽകിണർ താഴ്‌ത്താൻ തികഞ്ഞില്ലെന്നും ഇതിനായി ഒരുലക്ഷത്തിമുപ്പതിനായിരം രൂപ ചെലവായെന്നും ഇവർ പിന്നീട് വെളിപ്പെടുത്തി.

വീട് സ്ഥിതിചെയ്യുന്ന സ്ഥലത്തോട് ചേർന്ന് ഒരുസെന്റ് സ്ഥലം വില കൊടുത്ത് വാങ്ങിയിട്ടുണ്ടെന്നും ഈ ഭാഗത്ത് ചുറ്റുമതിലില്ലാത്തതിനാൽ പ്രദേശവാസികൾ ഇവിടം കേന്ദ്രമാക്കി ചുറ്റിത്തിരിയുകയാണെന്നും ഇത് ശല്യമായി മാറിയെന്നും അതിനാൽ ഈ സ്ഥലം നിലവിലെ സ്ഥലത്തോട് ചേർത്ത് മതിൽ കെട്ടിസംരക്ഷിക്കണമെന്നുള്ള ആവശ്യവും രാജേശ്വരി കളക്ടർക്ക് നൽകിയ അപേക്ഷയിൽ സൂചിപ്പിച്ചിരുന്നു

ജിഷ കൊല്ലപ്പെട്ടതിന് പിന്നാലെ കുടുംബത്തിന്റെ ദുഃസ്ഥിയറിഞ്ഞ് സഹായഹസ്തവുമായി എത്തിയവര്‍ ഏറെയാണ്. അന്നത്തെ ജില്ലാ കളക്ടർ രാജമാണിക്യം മുൻകൈ എടുത്ത് തുടങ്ങിയ ബാങ്ക് അക്കൗണ്ടിൽ ഇതുവരെ പലവകയിൽ അരകോടിയിലെറെ രൂപ എത്തിയിട്ടുണ്ടെന്നാണ് ഏകദേശകണക്ക്. നടൻ ജയറാം നൽകിയ രണ്ടുലക്ഷം രൂപയും കുടുംബശ്രീ പ്രവർത്തകർ നൽകിയ രണ്ടരലക്ഷം രൂപയും സർക്കാർ അനുവദിച്ച പത്തുലക്ഷം രൂപയുമാണ് ഈ അക്കൗണ്ടിൽ നിക്ഷേപിക്കപ്പെട്ട വലിയതുകൾ. സംസ്ഥാന പട്ടികജാതി- പട്ടിക വർഗ്ഗക്ഷേമസമിതി അനുവദിച്ച 8.25 ലക്ഷം രൂപയും ഇവർക്ക് ലഭിച്ചിട്ടുണ്ട്.

പാര്‍ട്ടിക്കാര്‍ പിരിച്ചുനല്‍കി ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള തുകയുടെ പലിശയും സര്‍ക്കാര്‍ പ്രഖ്യപിച്ച പ്രതിമാസ പെന്‍ഷനായി പ്രഖ്യാപിക്കപ്പെട്ട 5000 രൂപയുമാണ് നിലവിലെ വരുമാനമെന്നും ഇത് തന്റെയും മകളുടെയും ആശുപത്രി ചെലവിനും മറ്റാവശ്യങ്ങള്‍ക്കുമായി ചെലവിടുകയാണെന്നുമാണ് അടുത്തകാലത്ത് ഇവര്‍ പുറത്ത് വിട്ട വിവരം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (16 minutes ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (23 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (1 hour ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (1 hour ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (1 hour ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (1 hour ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (2 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (2 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (2 hours ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (3 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (3 hours ago)

Malayali Vartha Recommends