സേലത്തെ കോളജിലെത്തി ഹാദിയയെ കാണാൻ ഷെഫിൻ ശ്രമിച്ചാൽ നിയമപരമായി നേരിടുമെന്ന് ഹദിയയുടെ അച്ഛൻ അശോകൻ

സേലത്തെ കോളജിലെത്തി ഹാദിയയെ കാണാൻ ഭർത്താവ് ഷെഫിൻ ജഹാൻ ശ്രമിച്ചാൽ നിയമപരമായി നേരിടുമെന്ന്, ഹാദിയയുടെ അച്ഛൻ അശോകൻ. നടന്നത് ഘട്ടംഘട്ടമായുള്ള മതപരിവർത്തനമാണ്. ഷെഫിന് തീവ്രാദബന്ധമുണ്ടോയെന്നു തീരുമാനിക്കേണ്ടതു കോടതിയാണ്. ഹാദിയയെ കാണാൻ സേലത്തേക്കു പോകുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അശോകൻ പറഞ്ഞു.
അതേസമയം, ഹാദിയയെ കാണരുതെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ലെന്നാണ് ഭർത്താവ് ഷെഫിൻ ജഹാന്റെ വാദം. ഹാദിയയെ വിട്ടുകിട്ടുന്നതിനുള്ള നിയമനടപടികളുമായി മുന്നോട്ടു പോകും. തനിക്കൊപ്പം വിട്ടയക്കണമെന്ന് ഹാദിയ പറഞ്ഞതിൽ സന്തോഷമുണ്ടെന്നും ഷെഫിൻ പറഞ്ഞു.എന്നാൽ ഹാദിയയ്ക്കു മുഴുവൻ സമയവും കോളജിലും ഹോസ്റ്റലിലും സുരക്ഷ ഒരുക്കുമെന്നാണു സേലം ഡിസിപിയുടെ നിലപാട്.
https://www.facebook.com/Malayalivartha

























