ഒളിക്യാമറയ്‌ക്ക് വേണ്ടി നേതാക്കളെ എത്തിച്ചുകൊടുത്തയാള്‍ താമസിച്ചത് ശരചന്ദ്ര പ്രസാദിന്റെ പേരില്‍ എംഎല്‍എ ഹോസ്റ്റലില്‍, പൊക്കുമെന്നായപ്പോള്‍ പുറത്തു ചാടി

പ്രമുഖരെ പാട്ടിലാക്കി കിടപ്പറ രംഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി വിലപേശുന്ന റുക്‌സാനയുടേയും സൂര്യയുടേയും അടുത്ത അനുയായി പോലീസ് പിടിയിലായി. ഇവര്‍ക്ക് നേതാക്കളെ എത്തിച്ചു കൊടുക്കുന്നയാളാണ് ജയചന്ദ്രന്‍. കേസിലെ പ്രതിയായ ചേര്‍ത്തല സ്വദേശി ജയചന്ദ്രന്‍ ഒളിവില്‍ കഴിഞ്ഞത് മുന്‍ എംഎല്‍എ ടി.ശരത്‌ചന്ദ്രപ്രസാദിന്റെ പേരിലെടുത്ത മുറിയിലാണ്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി അറസ്‌റ്റിലായത്. എംഎല്‍എ ഹോസ്‌റ്റലില്‍ റെയ്‌ഡ് നടത്തുന്നതിനു നിയമസഭാ സ്‌പീക്കര്‍ അനുമതി നല്‍കിയിരുന്നു. സുനില്‍ കൊട്ടാരക്കരയെന്നയാളുടെ പേരിലായിരുന്നു മുറിയെടുത്തിരുന്നത്.
ബുധനാഴ്‌ച രാത്രിയിലായിരുന്നു പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടിക്കാന്‍ നിയമസഭയുടെ പ്രത്യേക അനുമതിയോടു കൂടി രഹസ്യമായി എത്തിയത്. രഹസ്യമായെത്തിയ പ്രത്യേക അന്വേഷണ സംഘം സംശയമുളള മുറികള്‍ ഓരോന്നും പരിശോധിച്ചു. ഇതിനിടെ റെയ്‌ഡ് വിവരമറിഞ്ഞ പ്രതി ജയചന്ദ്രന്‍, കാറുമെടുത്ത് ഹോസ്‌റ്റലിനു പുറത്തേയ്‌ക്ക് പോയി. പിന്തുടര്‍ന്ന പൊലീസ് സംഘം പ്രതിയെ എംഎല്‍എ ഹോസ്‌റ്റലിനു സമീപത്തുനിന്നുതന്നെ വിദഗ്‌ധമായി പിടികൂടി. ജയചന്ദ്രനെ ആഴ്‌ചകളായി പൊലീസ് തിരയുകയായിരുന്നു.
മുന്‍ എംഎല്‍എ ടി.ശരത്‌ചന്ദ്രപ്രസാദിന്റെ പേരിലെടുത്ത നോര്‍ത്ത് ബ്ലോക്കിലെ നാല്‍പ്പത്തിഏഴാം നമ്പര്‍ മുറിയിലായിരുന്നു പ്രതിയുടെ ഒളിവു ജീവിതം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha