മൂന്നാര്‍ ദൗത്യത്തില്‍ തിരിച്ചടി... പൂച്ചകള്‍ ഏറ്റെടുത്ത ഭൂമിയും 10 ലക്ഷം നഷ്‌ടപരിഹാരവും നല്കണം

മൂന്നാര്‍ ദൗത്യത്തില്‍ സംസ്ഥാനസര്‍ക്കാരിന് തിരിച്ചടി. കഴിഞ്ഞ വിഎസ് സര്‍ക്കാരിന്റെ കാലത്തെ മൂന്നാര്‍ ദൗത്യസംഘത്തിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ നടപടിക്കെതിരേ ക്ലൗഡ് നയന്‍, അബാദ്, മൂന്നാര്‍ വുഡ്‌സ് എന്നീ റിസോര്‍ട്ടുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ വിധി. ദൗത്യസംഘം ഏറ്റെടുത്ത ഭൂമി റിസോര്‍ട്ടുകള്‍ക്കു തിരികെ നല്‌കണം. ഇടിച്ചുനിരത്തല്‍ നടത്തിയ ക്ലൗഡ് നയന്‍ റിസോര്‍ട്ടിന് സര്‍ക്കാര്‍ പത്തുലക്ഷം രൂപ നഷ്‌ടപരിഹാരം നല്‌കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.
മൂന്നാറിലെ നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അതേസമയം, കോടതി നിരീക്ഷണത്തിനു കീഴില്‍ മൂന്നാറില്‍ നിയമനടപടികള്‍ തുടരാം. ഏലം കുത്തകപ്പാട്ട ഭൂമിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തടസമില്ലെന്നും കോടതി അറിയിച്ചു.
അനധികൃത കയ്യേറ്റത്തിന്റെ പേരില്‍ റിസോര്‍ട്ടുകള്‍ പൊളിച്ചുമാറ്റിയ മൂന്നാര്‍ ദൗത്യസംഘത്തിന്റെ നടപടി അസാധുവാക്കുന്ന തരത്തിലുള്ള വിധിയാണ് ഹൈക്കോടതിയില്‍ നിന്നും ഉണ്ടായത്. വിഷയത്തില്‍ സര്‍ക്കാര്‍ അനാവശ്യ ധൃതി കാട്ടി. എതിര്‍കക്ഷിയുടെ സ്വാഭാവികനീതി നിഷേധിക്കപ്പെട്ടു. ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെ, നോട്ടീസ് പോലും നല്‌കാതെ നിയമവിരുദ്ധമായാണ് കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തിയതെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച മൂന്നു റിസോര്‍ട്ടുകളുടെ കാര്യത്തില്‍ മാത്രമാണ് വിധി വന്നത്. മറ്റു റിസോര്‍ട്ടുകള്‍ക്കും ഈ വിധി ബാധകമാകും. ഇങ്ങനെ വന്നാല്‍ അത് സര്‍ക്കാരിനെ കൂടുതല്‍ വിഷമവൃത്തത്തിലാക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha