റുക്‌സാനയുടേയും സൂര്യയുടേയും ക്യാമറയില്‍ ഐഗ്രൂപ്പും? എംഎല്‍എ ഹോസ്റ്റലില്‍ ജയചന്ദ്രന്‍ താമസിച്ചത് 16 ദിവസം, വെട്ടി വീഴ്‌ത്താന്‍ ഗ്രൂപ്പുകള്‍

ഉന്നതരെ സ്വാധീനിച്ച് ബന്ധപ്പെടുകയും അവരുടെ കിടപ്പറ രംഗങ്ങള്‍ ഒളിക്യാമറയിലൂടെ പകര്‍ത്തി ലക്ഷങ്ങള്‍ തട്ടുകയും ചെയ്‌ത കേസിലെ റുക്‌സാനയുടേയും സൂര്യയുടേയും വലയില്‍ ഐ ഗ്രൂപ്പ് നേതാക്കളും പെട്ടിട്ടുണ്ടെന്ന ആരോപണം ശക്തമായി. ഈ പെണ്‍വാണിഭ സംഘത്തിന്റെ വലയില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റ പ്രമുഖനായ കോണ്‍ഗ്രസ് എ ഗ്രൂപ്പ് യുവ നേതാവ് ഉണ്ടെന്ന് മംഗളം ഉള്‍പ്പെടെയുള്ള പത്രങ്ങളുടെ ആരോപണമുണ്ടായിരുന്നു. ഇത് മുന്നില്‍ കണ്ട് ആഭ്യന്തര വകുപ്പ് കൈയ്യിലുള്ള ഐ ഗ്രൂപ്പ് ഒളിക്യാമറയില്‍ പെട്ട എ ഗ്രൂപ്പ് നേതാവിന്റെ വീഡിയോ കൈവശപ്പെടുത്തി. എന്നാല്‍ പരാതിയില്ലാത്തതിന്റെ പേരില്‍ പൊടുന്നനെ ഈ കേസ് തണുത്തു. ഇതിന്റെ കാരണം അന്വേഷിക്കുന്നതിന്റെ ഇടയിലാണ് കഴിഞ്ഞ ദിവസം പ്രമുഖ ഐ ഗ്രൂപ്പ് നേതാവായ ശരത് ചന്ദ്ര പ്രസാദിന്റെ പേരിലെടുത്ത മുറിയില്‍ 16 ദിവസം താമസിച്ച കേസിലെ മുഖ്യ പ്രതി ജയചന്ദ്രനെ അറസ്റ്റ് ചെയ്‌തത്.
ഉന്നതരായ രാഷ്‌ട്രീയക്കാരെ റുക്‌സാനയ്‌ക്കും സൂര്യക്കും എത്തിച്ച് കൊടുത്തത് ജയചന്ദ്രനാണ്. ചേര്‍ത്തല സ്വദേശി ജയചന്ദ്രനെ ബുധനാഴ്‌ച വൈകിട്ട് ആറരയോടെ കൊച്ചിയില്‍നിന്നെത്തിയ പ്രത്യേക പോലീസ് സംഘം എം.എല്‍.എ. ഹോസ്‌റ്റല്‍ പരിസരത്തുനിന്ന് അറസ്‌റ്റ് ചെയ്‌തു. മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്. യൂത്ത് നേതാവ് ജെ.എസ്. ജോഷിയുടെ കാറില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കാര്‍ പോലീസ് കസ്‌റ്റഡിയിലെടുത്തു.
കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ ടി. ശരത്‌ചന്ദ്രപ്രസാദ് ഹോസ്‌റ്റലില്‍ ബുക്ക് ചെയ്‌ത മുറിയിലാണു കഴിഞ്ഞ 16 ദിവസം ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്. കഴിഞ്ഞ ഒന്‍പതിനു രാത്രി ഹോസ്‌റ്റലിലെത്തിയ ഇയാള്‍ക്കൊപ്പം മറ്റു ചിലരുമുണ്ടായിരുന്നു.
ആഴ്‌ചകളോളം നീണ്ട അന്വേഷണത്തിനൊടുവിലാണു ജയചന്ദ്രന്‍, എം.എല്‍.എ. ഹോസ്‌റ്റലിന്റെ പരിസരത്തുള്ളതായി കണ്ടെത്തിയത്. എന്നാല്‍, അന്വേഷണസംഘം പലവട്ടം ഈ ഭാഗത്തു തെരച്ചില്‍ നടത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല. തുടര്‍ന്നു നിയമസഭാ സെക്രട്ടറിയുടെ പ്രത്യേക അനുമതിയോടെ അന്വേഷണസംഘം ഹോസ്‌റ്റല്‍ പരിശോധിച്ചു. ഇരുപതോളം വാച്ച് ആന്‍ഡ് വാര്‍ഡിന്റെ സഹായവും നിയമസഭാ സെക്രട്ടറി വിട്ടുനല്‍കി. റെയ്‌ഡ് വിവരം മണത്തറിഞ്ഞ ജയചന്ദ്രന്‍ ഹോസ്‌റ്റലിനു പുറത്തു കടന്നെങ്കിലും പിന്തുടര്‍ന്ന പോലീസ് സംഘം സാഹസികമായി പിടികൂടി. കൊട്ടാരക്കര സുനില്‍ എന്നയാള്‍ വരുമ്പോള്‍ മുറിയുടെ താക്കോല്‍ കൊടുക്കണമെന്നാണു ശരത്‌ചന്ദ്രപ്രസാദ് എം.എല്‍.എ. ഹോസ്‌റ്റല്‍ മാനേജരോടു ഫോണില്‍ നിര്‍ദേശിച്ചത്.
ഇതനുസരിച്ചു സുനില്‍, മാനേജരെ സമീപിച്ച് മുറിയുടെ താക്കോല്‍ വാങ്ങി. പിന്നാലെ ജയചന്ദ്രനും ആറംഗസംഘവുമെത്തി. നോര്‍ത്ത് ബ്ലോക്കിലെ നാല്‍പ്പത്തി ഏഴാം നമ്പര്‍ മുറിയില്‍ കഴിഞ്ഞ ഇയാള്‍ ഹോസ്‌റ്റലിലെ ഫോണും ഉപയോഗിച്ചു. നിയമസഭാംഗങ്ങള്‍ക്കായുള്ള ഹോസ്‌റ്റലില്‍ പുറത്തുനിന്നുള്ളയാള്‍ രണ്ടാഴ്‌ചയിലേറെയായി തങ്ങുന്ന വിവരം വാച്ച് ആന്‍ഡ് വാര്‍ഡിന്റെയോ ഇന്റലിജന്‍സ് വിഭാഗത്തിന്റെയോ ശ്രദ്ധയില്‍പെട്ടിരുന്നില്ല. ജാമ്യത്തിലിറങ്ങിയ പ്രതികള്‍ ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് ഇയാള്‍ കുടുങ്ങിയത്.
മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് കോണ്‍ഗ്രസില്‍ അസ്വസ്‌ഥതകള്‍ തുടരുന്നതിനിടെ പ്രതിയുടെ ഒളിവുജീവിതം ഗ്രൂപ്പു പോരിന് ആക്കം കൂട്ടി.
പ്രതി തങ്ങിയത് ഐ ഗ്രൂപ്പിന്റെ കരുത്തനായ നേതാവും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുമായ ശരത്‌ചന്ദ്രപ്രസാദ് എടുത്തുകൊടുത്ത മുറിയിലാണെന്നതാണ് ഗ്രൂപ്പുപോരിന് കളമൊരുക്കിയത്. കഴിഞ്ഞ കുറേ നാളുകളായി പാര്‍ട്ടിയില്‍ നിന്നുണ്ടാകുന്ന തിരിച്ചടികള്‍ക്കു ശക്‌തമായ ആയുധമായി ഇതിനെ ഉപയോഗിക്കാനാണ് ഐ വിരുദ്ധചേരിയുടെ നീക്കം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha