കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ നിര്‍ണ്ണായക സാക്ഷിമൊഴികള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്...

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ നിര്‍ണ്ണായക സാക്ഷിമൊഴികള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. സാക്ഷികളെ സംരക്ഷിക്കണമെന്ന കോടതി നിര്‍ദ്ദേശം ലംഘിച്ച് കഴിഞ്ഞ ദിവസം നിരവധി മാധ്യങ്ങളിലൂടെ കേസിന്റെ മൊഴികള്‍ പുറത്തായതായാണ് ആരോപണം.
ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. അങ്കമാലി കോടതിയില്‍ നിന്നും പ്രതികളായ വിഷ്ണു, സനല്‍, ചാര്‍ലി എന്നിവര്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് നേരത്തേ വാങ്ങിയിരുന്നു. ഇവരില്‍ നിന്നാണ് മാധ്യമങ്ങള്‍ക്ക് സാക്ഷിമൊഴികളുടെ പകര്‍പ്പ് ലഭിച്ചതെന്നാണ് പ്രോസിക്യൂഷന്‍ വാദം.
മാത്രമല്ല നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പ്രതിയായ ചാര്‍ലി കണ്ടിട്ടുണ്ട്. കേസില്‍ ആദ്യം മാപ്പ് സാക്ഷിയാകാമെന്ന് ചാര്‍ലി സമ്മതിച്ചിരുന്നതാണ്. എന്നാല്‍ പിന്നീട് സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്ന് പിന്‍മാറിയിരുന്നു. കുറ്റപത്രത്തിന്റെ പകര്‍പ്പ് ദിലീപും കൈപ്പറ്റിയിരുന്നു.
https://www.facebook.com/Malayalivartha


























