Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ചോദിക്കാനും പറയാനും ആളില്ലാത്ത അവസ്ഥയാണ് പല കമ്മീഷനുകൾക്കും; ഇങ്ങനെയൊരു കമ്മീഷനെയാണ് കേരള ഹൈക്കോടതി വാരി ചുറ്റിയുടുത്തത്, പണമില്ലെന്ന് പയ്യാരം പറയുന്ന തോമസ് ഐസക് എന്തേ ഇതൊന്നും കാണുന്നില്ലേ?

21 DECEMBER 2017 03:06 PM IST
മലയാളി വാര്‍ത്ത

തസ്തിക ചീഫ് സെക്രട്ടറിക്ക് തുല്യം. മാസ ശമ്പളം രണ്ടര ലക്ഷത്തോളം. വീട്ടുജോലിക്കാർ അടക്കം നാലോ അഞ്ചോ പേഴ്സണൽ സ്റ്റാഫ് . ഉപയോഗിക്കാൻ പുതുപുത്തൻ ഇന്നോവാ ക്രിസ്റ്റാ കാർ. വിളിപ്പുറത്ത് സർക്കാർ സെക്രട്ടറിമാർ. വിരട്ടാൻ യഥേഷ്ടം പേനയും പേപ്പറും. ഇതാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഏകദേശം കമ്മീഷനുകളുടെയും അവസ്ഥ.

ചോദിക്കാനും പറയാനും ആളില്ലാത്ത അവസ്ഥയാണ് പല കമ്മീഷനുകൾക്കും. ജോലിയിൽ നിന്നും വിരമിച്ച ശേഷം 5 കൊല്ലം സുഖമായി ജീവിക്കാനുള്ള ഒരു ചുളിവ് വകുപ്പാണ് പലർക്കും കമ്മീഷനുകൾ. മനുഷ്യാവകാശ കമ്മീഷൻ ഉള്ളപ്പോൾ തന്നെ മനുഷ്യവർഗത്തിലെ അംഗങ്ങളായ വനിതകൾക്കും ബാലൻ മാർക്കും യുവജനങ്ങൾക്കും പിന്നാക്കക്കാർക്കും മുന്നോക്കകാർക്കും കമ്മീഷനുകളുണ്ട്. ഇങ്ങനെയൊരു കമ്മീഷനെയാണ് കേരള ഹൈക്കോടതി വാരി ചുറ്റിയുടുത്തത്. പണമില്ലെന്ന് പയ്യാരം പറയുന്ന തോമസ് ഐസക് എന്തേ ഇതൊന്നും കാണുന്നില്ല.

തിരുവനന്തപുരം സെന്റ് തോമസ് സ്കൂളിലെ ആലിംഗന വിവാദം കൊഴുക്കുമ്പോൾ സംസ്ഥാനത്തെ കമ്മീഷനുകളുടെ അധികാര സീമകൾ സജീവ ചർച്ചയാകുന്നു. വിദ്യാർത്ഥികൾക്കിടയിൽ അച്ചടക്കവും ധാർമികതയും നില നിർത്താനുള്ള അധികാരം ബാലാവകാശ കമ്മീഷനല്ല പ്രിൻസിപ്പലിനാണെന്നാണ് കേരള ഹൈക്കോടതി വിധിച്ചത്.

ഹൈക്കോടതി ബാലാവകാശ കമ്മീഷനെതിരെ ഉത്തരവ് റദ്ദാക്കിയതോടെ കമ്മീഷനുകളുടെ പ്രവർത്തനം പുനർവിചിന്തനത്തിന് വിധേയമാക്കേണ്ട സമയം ആഗതമായിരിക്കുന്നു.

വിവരാവകാശ കമ്മീഷനിൽ അംഗങ്ങളെ രാഷ്ട്രീയമായി നിയമിക്കാൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചു കഴിഞ്ഞു. കൊടി പിടിച്ച് മാത്രം പരിചയമുള്ളവർ ഇത്തരം സ്ഥാനങ്ങളിലെത്തുമ്പോൾ എന്താണ് സംഭവിക്കുക എന്ന് ഊഹിക്കാവുന്നതേയുള്ളു.

ഹൈക്കോടതിയുടെ സുപ്രധാനമായ നിരീക്ഷണം സ്കൂളിൽ അച്ചടക്കം നടപ്പിലാക്കേണ്ട ചുമതല ബാലാവകാശ കമ്മീഷനല്ല എന്നതാണ്. അപ്പോൾ ബാലാവകാശ കമ്മീഷന്റെ ജോലി എന്താണ്? ബാലാവകാശങ്ങൾ സംരക്ഷിക്കുക എന്നത് മാത്രമാണ്. ആൺകുട്ടി പെൺകുട്ടിയെ ആലിംഗനം ചെയ്യുന്നത് ബാലാവകാശത്തിന്റെ പരിധിയിൽ വരുന്ന കാര്യമല്ല. അതു പോലും മനസിലാക്കാതെയാണ് കമ്മീഷൻ ഉത്തരവ് പാസാക്കിയത്. പോസ്റ്റ് മാസ്റ്റർ ജനറലായി വിരമിച്ച ശോഭാ കോശിയാണ് ബാലാവകാശ കമ്മീഷന്റെ അധ്യക്ഷ.

സ്കൂൾ കലാമേളയിലെ പ്രകടനത്തിനു പെൺകുട്ടിയെ അഭിനന്ദിച്ചതാണെന്നാണ് ആലിംഗനം ചെയ്ത വിദ്യാർത്ഥി വിശദീകരിച്ചത്. പ്രായപൂർത്തിയായ ആൺകുട്ടി പ്രായപൂർത്തിയായ പെൺകുട്ടിയെ കെട്ടിപിടിച്ചാണോ അഭിനന്ദിക്കുന്നത്. ആലിംഗനം ചെയ്തെന്ന് മാത്രമല്ല ചിത്രമെടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ നൽകുകയും ചെയ്തു.

അധികാര സീമകൾ ലംഘിച്ച് കമ്മീഷനുകൾ പ്രവർത്തിക്കുന്നതിന്റെ ഉദാഹരണമാണ് ചോദ്യം ചെയ്യപ്പെട്ട ഉത്തരവ്. ബാലാവകാശ കമ്മീഷൻ ഉൾപ്പെടെ നിരവധി കമ്മീഷുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. പലതിന്റെയും തലപ്പത്തിരിക്കുന്നവർ കാര്യമായ ആലോചനകൾ ഇല്ലാതെയാണ് ഉത്തരവുകൾ പാസാക്കുന്നത്. പല കമ്മീഷനുകളുടെയും തലപ്പത്തിരിക്കുന്നവർ ജുഡീഷ്യൽ പരിചയമുള്ളവരല്ല. ഭരിക്കുന്ന സർക്കാരുകൾ അവരവർക്ക് വേണ്ടപ്പെട്ടവരെയാണ് ഇത്തരം സ്ഥാനങ്ങളിൽ നിയോഗിക്കുന്നത്.

യുവജന കമ്മീഷനിൽ നിയമിച്ച സി പി എമ്മുകാരി ജിമിക്കി കമ്മലുമായി ബന്ധപ്പെട്ടുണ്ടാക്കിയ വിവാദം തീർന്നിട്ടില്ല. അവർക്കാകട്ടെ ജുഡീഷ്യൽ മനസ്ഥിതി കാണില്ല. അവരെ നിയമിച്ചവരോട് മാത്രമായിരിക്കും അവർക്ക് കടപ്പാട്. ചീഫ് സെക്രട്ടറി റാങ്കിലും മറ്റുമാണ് ഇവരെ നിയമിക്കുക. ലക്ഷങ്ങളാണ് പ്രതിഫലം നൽകുന്നത്. മാസം മൂന്നര ലക്ഷം വരെ ശമ്പളം വാങ്ങുന്ന കമ്മീഷൻ അംഗങ്ങൾ കേരളത്തിലുണ്ട്.

സ്കൂളിനുളളിലെ അച്ചടക്കം സൂക്ഷിക്കാനുള്ള അധികാരം പ്രിൻസിപ്പലിനാണെന്ന യാഥാർത്ഥ്യം മനസിലാക്കാതെയാണ് ബാലാവകാശ കമ്മീഷൻ പ്രവർത്തിച്ചത്. സ്കൂളിന്റെ സൽപേര് കളങ്കപ്പെടുത്തിയതിനായിരുന്നു സ്കൂൾ നടപടിയെടുത്തത്. ബാലാവകാശ കമ്മീഷൻ ആലോചനകൾ കൂടാതെ ഉത്തരവ് പാസാക്കി. ബാലാവകാശത്തിന്റെ ലംഘനം നടന്നില്ലെന്ന യാഥാർത്ഥ്യം കമ്മീഷൻ ഓർക്കാതെ പോയി.

വിവരാവകാശ കമ്മീഷനും ഇത്തരം അബദ്ധങ്ങൾ നടത്തുന്നുണ്ട്. വിവരം നൽകിയാലും ഫൈനടിക്കുമെന്ന പരാതി കമ്മീഷനെതിരെ ഉയർന്നിട്ടുണ്ട്. ജുഡീഷ്യലായി കാര്യങ്ങൾ വിലയിരുത്താത്തതുകൊണ്ടാണ് ഇത്തത്തിൽ സംഭവിക്കുന്നത്.

ഹൈക്കോടതി ഉത്തരവ് സൂചനയാകുമോ? പൊതുഖജനാവിലെ പണം ദുർവിനിയോഗം ചെയ്യുന്ന കമ്മീഷനുകളുടെ കെടുകാര്യസ്ഥത ഇനിയെങ്കിലും അവസാനിക്കുമോ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (31 minutes ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (1 hour ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (2 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (2 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (3 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (3 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (3 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (3 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (3 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (4 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (4 hours ago)

Malayali Vartha Recommends