ഓഖി ദുരന്തത്തിന് ശേഷം മത്സ്യങ്ങളുടെ വയറ്റില്‍ നിന്നു നഖവും മുടിയും കണ്ടെത്തി !! വാട്സ്ആപ്പിൽ തകർത്തോടുന്ന വാർത്തയ്ക്ക് പിന്നിലെ സത്യം....

ഓഖി ദുരന്തത്തിന് ശേഷം മത്സ്യങ്ങളുടെ വയറ്റില്‍ നിന്ന് നഖവും മുടിയും ലഭിച്ചു എന്ന തരത്തിലുള്ള കഥകളാണ് ഇപ്പോള്‍ നാട്ടില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. മാംസലോബിയുടെ ഇത്തരം കുപ്രചരണങ്ങൾ കേട്ട് അന്തംവിട്ടു നില്‍ക്കുകയാണു മത്സ്യവിപണി. ക്രിസ്മസ്, ഈസ്റ്റര്‍ കാലങ്ങളില്‍ പരസ്പരം പാര പണിയുന്നത് ഇറച്ചി, മത്സ്യ ലോബികളുടെ പതിവാണ്. മാസങ്ങള്‍ക്കു മുമ്പ് ഇറച്ചിക്കോഴിക്ക് അര്‍ബുദം എന്ന കള്ളപ്രചാരണമുണ്ടായപ്പോള്‍ കൂട്ടുനിന്ന മത്സ്യലോബിയാണ് ഇപ്പോള്‍ ഇരുന്ന് വിയർക്കുന്നത്.
ഓഖി ദുരന്തത്തില്‍പെട്ടവരുടെ മൃതദേഹങ്ങള്‍ കടലില്‍ ഒഴുകിനടക്കുന്നുവെന്നും അവ ഭക്ഷിച്ച മത്സ്യങ്ങളുടെ വയറ്റില്‍ നഖവും മുടിയും കാണപ്പെട്ടുവെന്നുമാണ് ഇപ്പോഴത്തെ മനഃസാക്ഷിയില്ലാത്ത പ്രചാരണം. ഇതോടെ മത്സ്യവിപണിയില്‍ ഇടിവുണ്ടായി. ഇറച്ചിക്കോഴിവില 84 രൂപയില്‍നിന്നു രണ്ടാഴ്ചകൊണ്ട് 110-120 രൂപയിലെത്തുകയും ചെയ്തു. തമിഴ്‌നാട്ടില്‍ പക്ഷിപ്പനി, കുളമ്പ്‌രോഗം, ആന്ത്രാക്‌സ് എന്നിങ്ങനെ പ്രചരിപ്പിച്ച് ഓരോ സീസണിലും ഇറച്ചി, മത്സ്യ ലോബികള്‍ തമ്മില്‍ യുദ്ധം പതിവാണ്.
https://www.facebook.com/Malayalivartha


























