Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയായ യുവതിയെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിച്ചതോടെ സി.പി.എം ഭാഗ്യലക്ഷ്മിയെ ഒഴിവാക്കി

21 DECEMBER 2017 03:00 PM IST
മലയാളി വാര്‍ത്ത

സി.പി.എം അനുഭാവിയും കൈരളി ചാനലുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നയാളുമായ ഡബ്ബിംഗ് ആര്‍ടിസ്റ്റ് സി.പി.ഐ മെമ്പര്‍ഷിപ്പ് എടുത്ത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രനെ എം.എന്‍ സ്മാരകത്തിലെത്തി സന്ദര്‍ശിച്ച ശേഷമായിരുന്നു അംഗത്വമെടുത്തത്. സി.പി.എം നേതാവ് ടി.എന്‍ സീമയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന ഭാഗ്യലക്ഷ്മി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ടി.എന്‍ സീമയ്ക്ക് വേണ്ടി വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ അഹോരാത്രം പണിയെടുത്തിരുന്നു. സി.പി.എമ്മിന്റെ പല പരിപാടികളിലും ഭാഗ്യലക്ഷ്മി സ്ഥിരം സാനിധ്യമായിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സി.പി.എമ്മിന്റെ വടക്കാഞ്ചേരിയിലെ ലോക്കല്‍ നേതാവ് ജയന്ദനെതിരായ പീഡനക്കേസ് ഭാഗ്യലക്ഷ്മി വഴി പുറത്ത് വന്നതോടെയാണ് പാര്‍ട്ടിയുമായി അകന്നത്.

ജയന്ദന്‍ പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതിയും ഭര്‍ത്താവും ഭാഗ്യലക്ഷ്മിയെയാണ് സമീപിച്ചത്. ഭാഗ്യലക്ഷ്മി അവരെയും കൂട്ടി തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. അത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കാണാന്‍ യുവതി അനുമതി തേടിയെങ്കിലും നല്‍കിയില്ല. അതിനെതിരെ ഭാഗ്യലക്ഷ്മി പരസ്യപ്രതികരണം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തര്‍ ഭാഗ്യലക്ഷ്മിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ആക്രമണം നടത്തി. തൃശൂരില്‍ ഒരു പരിപാടിക്കെത്തിയ ഭാഗ്യലക്ഷ്മിയെ വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കരെ സന്ദര്‍ശിച്ചിരുന്നു. അതോടെ ഭാഗ്യലക്ഷ്മിയും അനില്‍ അക്കരയും ഹോട്ടലിലെ അടച്ചിട്ടമുറിയില്‍ ചര്‍ച്ച നടത്തിയെന്ന് ദേശാഭിമാനിയില്‍ വാര്‍ത്ത വന്നു. ഇത് തന്നെ ഏറെ വേദനപ്പിച്ചെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.

സി.പി.എമ്മില്‍ നിന്ന് ഇത്രയും എതിര്‍പ്പുകളും പ്രതിഷേധവും ഉയര്‍ന്നിട്ടും ടി.എന്‍ സീമ തന്നെ വിളിച്ചില്ലെന്നും അതില്‍ പരാതിയില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. കൈരളി ചാനലില്‍ ഭാഗ്യലക്ഷ്മി അതരിപ്പിച്ചിരുന്ന പരിപാടിയും നിര്‍ത്തിയിരുന്നു. പാര്‍ട്ടി ചാനലിലെ പരിപാടി കൊണ്ടല്ലേ നിങ്ങള്‍ ജീവിക്കുന്നതെന്ന് സമൂഹമാധ്യമങ്ങളിലൂടെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രോശിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. പിന്നീട് നടി ആക്രമിക്കപ്പെട്ട സംഭവം നടന്നപ്പോഴും ഭാഗ്യലക്ഷ്മി ഇടപെട്ടിരുന്നു. അതിനെതിരെയും വിമര്‍ശനങ്ങളുണ്ടായി. ഇതോടെ പൊതുരംഗത്ത് നിന്ന് മാറി നിന്ന ഭാഗ്യലക്ഷമി. ഈ ആഴ്ചയാണ് സി.പി.ഐ അംഗത്വം എടുത്തത്. 

അടുത്തകാലത്തായി സി.പി.ഐ എടുത്ത നിലപാടുകളാണ് ഭാഗ്യലക്ഷ്മിയെ അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചത്. മാത്രമല്ല സി.പി.ഐക്ക് മുന്‍നിരയില്‍ വനിതാ നേതാക്കളും കുറവാണ്. നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം പല സിനിമാ സംഘടനകളും ഭാഗ്യലക്ഷ്മിക്കെതിരെ തിരിഞ്ഞിട്ടുണ്ട്. അവരെയൊക്കെ നേരിടണമെങ്കില്‍ രാഷ്്ട്രീയ പിന്തുണ വേണം. സി.പി.എമ്മുമായി അത്രരസത്തിലല്ലാത്തതിനാല്‍ സി.പി.ഐയെ സമീപിക്കുകയായിരുന്നു. പല പ്രശ്‌നങ്ങളിലും സി.പി.ഐ എടുത്ത നിലപാടുകള്‍ ഭാഗ്യലക്ഷ്മിക്ക് ഇഷ്ടമായി. ജനങ്ങള്‍ ആഗ്രഹിക്കുന്ന നിലപാടുകളാണ് തോമസ് ചാണ്ടി വിഷയത്തിലടക്കം സി.പി.ഐ സ്വീകരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (29 minutes ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (1 hour ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (2 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (2 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (3 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (3 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (3 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (3 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (3 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (4 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (4 hours ago)

Malayali Vartha Recommends