വൈക്കം മുഹമ്മദ് ബഷീറിനോട് അവഗണന; ചെയര്‍ അംഗങ്ങള്‍ രാജിവെച്ചു

വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിലുള്ള ഏക സ്മാരകമായ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ ബഷീര്‍ ചെയര്‍ അനാഥമാകുന്നു. 2008 മുതല്‍ തുടങ്ങിയ ബഷീര്‍ ചെയര്‍ യൂനിവേഴ്സിറ്റി അധികൃതരുടെ കൊടിയ അനാസ്ഥകാരണമാണ് പ്രവര്‍ത്തനം നിലക്കുന്നത്. ചെയറിെന്റ വിസിറ്റിങ് പ്രഫസറായി അന്നത്തെ വൈസ് ചാന്‍സലര്‍ നിയമിച്ച ഡോ. എം.എം. ബഷീര്‍, ഡോ. എന്‍. ഗോപിനാഥന്‍ നായര്‍, കെ. വേലായുധന്‍ എന്നിവര്‍ ബുധനാഴ്ച വി.സിക്ക് രാജി നല്‍കി. ചുമതലയേറ്റെടുക്കുമ്ബോള്‍ അന്നെത്ത വി.സി ഡോ. എം. അബ്ദുല്‍ സലാമിന് നല്‍കിയ ഉറപ്പിെന്റ ഭാഗമായി ഏറ്റെടുത്ത ബഷീര്‍ നിഘണ്ടുവിെന്റ എട്ട് വാല്യങ്ങള്‍ വി.സിയുടെ ഓഫിസില്‍ ഏല്‍പിച്ചതായി ഡോ. എം.എം. ബഷീര്‍ കോഴിക്കോട്ട് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
2008ല്‍ അന്നത്തെ ഇടതുസര്‍ക്കാറാണ് ബഷീറിനുള്ള സ്മാരകം എന്ന നിലയില്‍ യൂനിവേഴ്സിറ്റി കാമ്ബസില്‍ ബഷീര്‍ ചെയര്‍ ആരംഭിച്ചത്. ബഷീറിെന്റ എല്ലാ സര്‍ഗാത്മക ഗ്രന്ഥങ്ങളും ഉള്‍പ്പെടുത്തി സമഗ്രമായ നിഘണ്ടു നിര്‍മിക്കുക, ബഷീറെന്ന കഥാകൃത്തിനെ അറിയാന്‍പാകത്തില്‍ മ്യൂസിയം സ്ഥാപിക്കുക എന്നിവയായിരുന്നു ചെയറിെന്റ ലക്ഷ്യം. ഇതിെന്റ പ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ 25 ലക്ഷം രൂപ സ്ഥിരനിക്ഷേപമായി നല്‍കി. മറ്റ് ദൈനംദിന ചെലവുകള്‍ക്കായി യൂനിവേഴ്സിറ്റി ഏഴു ലക്ഷം രൂപയും അനുവദിച്ചു.
എന്നാല്‍, അബ്ദുല്‍ സലാം വി.സി പദവിയില്‍നിന്ന് ഒഴിഞ്ഞതോടെ കാര്യങ്ങളെല്ലാം തകിടംമറിയുകയായിരുന്നെന്ന് ഡോ. എം.എം. ബഷീര്‍ പറഞ്ഞു. അനുവദിച്ച ഏഴു ലക്ഷം പോലും തന്നില്ല. 10 മാസമായി മൂന്നുപേര്‍ക്കുള്ള ഓണറേറിയവും ലഭിക്കുന്നില്ല. ദൈനംദിന ചെലവുകള്‍ക്കും പണമില്ല. യൂനിവേഴ്സിറ്റി അധികൃതരുമായി ബന്ധപ്പെടുമ്ബോള്‍ ചെയര്‍ അവരുടെ ഭാഗമല്ലെന്നാണ് പറയുന്നത്.
നിരവധി നിവേദനങ്ങള്‍ക്കൊപ്പം സിന്‍ഡിക്കേറ്റ് ചെയറിന് ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്ന് വി.സിയോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ആറുമാസം കഴിഞ്ഞു. ഇനിയും തുടരുന്നത് ശരിയല്ലെന്ന ഉറച്ച ബോധ്യമുള്ളതിനാലാണ് പടിയിറങ്ങുന്നത്. തങ്ങള്‍ ഏറ്റെടുത്തതുപ്രകാരം ബഷീറിനെ സമഗ്രമായി പഠിച്ചിട്ടുള്ള നിഘണ്ടു നിര്‍മിച്ചിട്ടുണ്ട്. 3918 പേജുള്ളതാണിത്. എട്ട് വാല്യങ്ങളുണ്ട്. അതിെന്റ എഡിറ്റ് ചെയ്യാത്ത കോപ്പിയാണ് ഏല്‍പിക്കുന്നത്. 1000 പേജുകൂടി ബാക്കിയുണ്ട്. അത് ആവശ്യപ്പെട്ടാല്‍ നല്‍കും.
ലോകം ആദരിക്കുന്ന ഒരു സാഹിത്യകാരനോട് ഇത്രയും അനാദരവ് ഒരു യൂനിവേഴ്സിറ്റി അധികൃതര്‍ കാണിക്കരുതായിരുന്നെന്നും എം.എം. ബഷീര്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ഡോ. എന്‍. ഗോപിനാഥന്‍ നായര്‍, കെ. വേലായുധന്‍ എന്നിവരും പങ്കെടുത്തു.
https://www.facebook.com/Malayalivartha


























