Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ചില കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നും യു.ഡി.എഫില്‍ പരസ്പരവിശ്വാസവും ഐക്യവും നഷ്ടപ്പെട്ടെന്നും മാണി

21 DECEMBER 2017 03:52 PM IST
മലയാളി വാര്‍ത്ത

യു.ഡി.എഫ് വിട്ട സാഹചര്യം ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി. പരസ്പ്പരവിശ്വാസവും ഐക്യവും നഷ്ടപ്പെട്ടപ്പോവാണ് മുന്നണി വിട്ടത്. ആ സാഹചര്യം ഇപ്പോഴും മാറിയിട്ടില്ല. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആറ് മാസം മുമ്പ് ഏതെങ്കിലും മുന്നണിയില്‍ ചേരുന്നത് സംബന്ധിച്ച് തീരുമാനം എടുക്കും. ചില കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നും അദ്ദേഹം വെളിപ്പെടുത്തി. കേരളാ കോണ്‍ഗ്രസിന്റെ മഹാസമ്മേളനത്തിന് ശേഷം ആദ്യമായാണ് മുന്നണിപ്രവേശനം സംബന്ധിച്ച് കെ.എം മാണി പരസ്യമായി പ്രതികരിക്കുന്നത്. 

ബാര്‍ക്കോഴക്കേസില്‍ കെ.എം മാണിയെ ചില കോണ്‍ഗ്രസ് നേതാക്കള്‍ കുടുക്കിയതിനെ തുടര്‍ന്നാണ് അദ്ദേഹം യു.ഡി.എഫ് വിട്ടത്. കേരളാ കോണ്‍ഗ്രസിനെ എല്‍.ഡി.എഫിലെടുക്കാന്‍ സി.പി.എം ശ്രമിക്കുന്നുണ്ട്. വീരേന്ദ്രകുമാറിന്റെ ജനതാദളിനെയും മാണിയേയും ഒരുമിച്ച് മുന്നണിയില്‍ എടുത്താല്‍ മധ്യതിരുവിതാംകൂറിലും കോഴിക്കോട്ടും വയനാട്ടിലും കൂടുതല്‍ കരുത്താര്‍ജ്ജിക്കാമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്. എന്നാല്‍ മാണിയുടെ പ്രവേശനത്തിന് സി.പി.ഐ എതിരാണ്. കാനംരാജേന്ദ്രന്‍ ഇക്കാര്യം പരസ്യമായി വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷം രാഹുല്‍ഗാന്ധി കെ.എം മാണിയുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കുമെന്നും കേള്‍ക്കുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കെ.വി തോമസിന്റെ വസതിയില്‍ യു.ഡി.എഫ് എം.പിമാര്‍ യോഗം ചേര്‍ന്നപ്പോള്‍ കേരളാ കോണ്‍ഗ്രസിലെ ജോസ് കെ. മാണിയും ജോയി ഏബ്രഹാമും പങ്കെടുത്തിരുന്നു. 

എന്നാല്‍ കെ.വി തോമസിന്റെ വസതിയില്‍ സംഘടിപ്പിച്ച ക്രിസ്്മസ് വരുന്നില്‍ പങ്കെടുക്കാനാണ് കേരളാ കോണ്‍ഗ്രസ് എം.പിമാര്‍ പോയതെന്നും അതില്‍ യാതോരുവിധ രാഷ്ട്രീയവും ഇല്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം കേരളത്തെ സംബന്ധിക്കുന്ന പൊതുവിഷയങ്ങളില്‍ മുന്നണിനോക്കാതെ, ഡല്‍ഹിയില്‍ നടക്കുന്ന സമരപരിപാടികളില്‍ പങ്കെടുക്കുമെന്നും അവര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (29 minutes ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (1 hour ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (2 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (2 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (3 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (3 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (3 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (3 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (3 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (4 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (4 hours ago)

Malayali Vartha Recommends