Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

70 ലക്ഷത്തിന്റെ ബെന്‍സ് ഒന്നരലക്ഷം നികുതിയടച്ചാണ് ഫഹദ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്; 17 ലക്ഷം താരം പിഴയടിച്ചിരുന്നു

21 DECEMBER 2017 04:19 PM IST
മലയാളി വാര്‍ത്ത

ആഢംബര വാഹനം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ നടന്‍ ഫഹദ് ഫാസിലിന് മുന്‍കൂര്‍ ജാമ്യം. ആലപ്പുഴ ജില്ലാ സെക്ഷന്‍ കോടതിയാണ് ജാമ്യം നല്‍കിയത്. കേസില്‍ ചോദ്യം ചെയ്യാന്‍ വ്യാഴാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഫഹദിന് നോട്ടീസ് നല്‍കിയിരുന്നു. ഷൂട്ടിംഗിന്റെ തിരക്ക് കാരണം എത്താന്‍ പറ്റില്ലെന്ന് അഭിഭാഷകന്‍ മുഖേന ഫഹദ് അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ജാമ്യം ലഭിച്ചത്. പോണ്ടിച്ചേരിയിലെ വ്യാജമേല്‍വിലാസത്തില്‍ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്നാണ് ഫഹദിനെതിരായ കേസ്. 17 ലക്ഷം രൂപ നികുതിയിനത്തില്‍ സര്‍ക്കാരിന് നഷ്ടം വന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതോടെ താരം പിഴയടച്ചെങ്കിലും നിയമനടപടികള്‍ അവസാനിപ്പിച്ചിരുന്നില്ല.

പോണ്ടിച്ചേരിയിലേതെന്ന് പറഞ്ഞ് ഫഹദ് നല്‍കിയ വിലാസത്തില്‍ മറ്റാരോ ആണ് താമസിക്കുന്നത്. താരം ആ ഭാഗത്തേക്ക് ചെന്നിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. സമാനമായ കേസില്‍ നടി അമലാപോളിനും സുരേഷ് ഗോപിക്കും ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. സുരേഷ് ഗോപി ഇന്ന് ക്രൈംബ്രാഞ്ച് ഐ.ജിക്ക് മുന്‍പാകെ ഹാജരായി. അമാലാപോള്‍ എത്തിയില്ല. ഹൈക്കോടതിയില്‍ അമല മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ക്രിസ്മസ് അവധിക്ക് ശേഷമേ ഹര്‍ജി കോടതി പരിഗണിക്കൂ. ഫഹദും അമലയും ഓരോ കാര്‍ വീതമാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് . പുതുച്ചേരിയിലെ വ്യാജമേല്‍ വിലാസത്തിലാണിതെന്ന് അന്വേഷസംഘം കണ്ടെത്തിയിരുന്നു. മലയാളത്തിലെ പല താരങ്ങളും വലിയ ബിസിനസുകാരും പോണ്ടിച്ചേരിയില്‍ വ്യാജവിലാസം ഉണ്ടാക്കി ആഢംബരവാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതായി മുമ്പും കണ്ടെത്തിയിരുന്നെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിരുന്നില്ല. 

70 ലക്ഷം രൂപ വിലയുളള ബെന്‍സ് കാര്‍ ഒന്നരലക്ഷം രൂപ നികുതി അടച്ചാണ് ഫഹദ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. അമലാപോള്‍ തന്റെ ബി.എം.ഡബ്ല്യൂ പോണ്ടിച്ചേരിയിലാണ് രജിസ്റ്റര്‍ ചെയ്തതെന്നും കര്‍ണാടകയിലും തമിഴ്‌നാട്ടിലുമാണ് വാഹനം ഓടുന്നതെന്നും വ്യക്തമാക്കി. എന്നാല്‍ ചില ചാനലുകള്‍ നടത്തിയ അന്വേഷണത്തില്‍ താരത്തിന്റെ ഇടപ്പള്ളിയിലെ വീട്ടില്‍ കാര്‍ പാര്‍ക്ക് ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (27 minutes ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (1 hour ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (2 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (2 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (3 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (3 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (3 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (3 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (3 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (4 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (4 hours ago)

Malayali Vartha Recommends