Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കോസ്റ്റല്‍ പോലീസില്‍ യോഗ്യരായ 200 മത്സ്യതെഴിലാളികളെക്കൂടി ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി; ഇതുകൂടാതെ വോളന്റിയര്‍മാര്‍ക്കും പരിശീലനം നല്‍കും; അഗ്‌നിരക്ഷാ സേനയിലും വോളന്റിയര്‍മാര്‍ക്ക് പരിശീലനം

21 DECEMBER 2017 10:40 PM IST
മലയാളി വാര്‍ത്ത

ഐഎംഎയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സമഗ്ര ട്രോമകെയര്‍ ശൃംഖല സംസ്ഥാനത്തെ സംബന്ധിച്ചടുത്തോളം പ്രധാനപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐ.എം.എ.യുടെ നേതൃത്വത്തില്‍ സംസ്ഥാന പൊലീസ്, ഡോ. രമേഷ്‌കുമാര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെ തിരുവനന്തപുരത്ത് നടപ്പാക്കുന്ന സമഗ്ര റോഡപകട ജീവന്‍രക്ഷാ സംവിധാനമായ 'ട്രോമ റെസ്‌ക്യൂ ഇനീഷ്യേറ്റീവ് തിരുവനന്തപുരം' കേരളമൊട്ടാകെ നടപ്പാക്കുന്ന 'ഐഎംഎ നെറ്റുവര്‍ക്ക് ഫോര്‍ ട്രോമ ആന്റ് എമര്‍ജന്‍സി കെയര്‍' എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കോസ്റ്റല്‍ പോലീസില്‍ യോഗ്യരായ 200 മത്സ്യതെഴിലാളികളെക്കൂടി ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുകൂടാതെ വോളന്റിയര്‍മാര്‍ക്കും പരിശീലനം നല്‍കും. അഗ്‌നിരക്ഷാ സേനയിലും വോളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളമൊട്ടാകെ സമഗ്ര ട്രോമാകെയര്‍ സംവിധാനം നടപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ നാട്ടില്‍ വര്‍ദ്ധിച്ചുവരുന്ന അപകടങ്ങളുടെ നിരക്കാണ് ഇത്തരത്തില്‍ ചിന്തിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. അപകടങ്ങള്‍ നടന്നാല്‍ എത്രയും വേഗം വിദഗ്ധ ചികിത്സ ലഭ്യമാക്കുക എന്നതാണ് ഏറ്റവും പ്രധാനം. അപകടം നടന്നുള്ള ആദ്യത്തെ മണിക്കൂറുകള്‍ ഏറെ പ്രധാനമാണ്. ഈ ഗോള്‍ഡനവറിനുള്ളില്‍ അപകടം പറ്റിയ ആളിനെ വൈദഗ്ധ്യവും സൗകര്യവുമുള്ള ആശുപത്രിയിലെത്തിച്ചാല്‍ രക്ഷപ്പെടുത്താന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ ആശുപത്രിയിലെത്തിച്ചാല്‍ പോലും സാമ്പത്തികത്തിന്റെ പേരില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും വേണ്ട നിലയിലുള്ള പരിചരണം ലഭിക്കാറില്ലെന്നും പരാതിയുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് അപകടം പറ്റുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ വേണ്ടിവരുന്ന അടിയന്തിര ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രഖ്യാപിച്ചത്.
ട്രയ് പദ്ധതിയ്ക്ക് സാമ്പത്തികസഹായം നല്‍കുന്ന യുഎസ്എയിലെ ഡോ. രമേഷ്‌കുമാര്‍ ഫൗണ്ടേഷനെ മുഖ്യമന്ത്രി പ്രത്യേകം അഭിന്ദിച്ചു.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഡോ. രമേഷ് കുമാര്‍ ഫൗണ്ടേഷനും സംഭാവന ചെയ്ത അത്യാധുനിക ആംബുലന്‍സിന്റെ താക്കോല്‍ദാനം ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്ക് നല്‍കിക്കൊണ്ട് മുഖ്യമന്ത്രി നിര്‍വഹിച്ചു. ട്രോമ ആശുപത്രി ശൃംഖല യുടെ ലോഞ്ചിംഗ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ട്രയ് (ഠഞക) സോഫ്റ്റ് വെയറിന്റെ പ്രകാശനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ട്രയ് ലോഗോ സ്റ്റിക്കര്‍ പ്രകാശനം നഗരസഭാ മേയര്‍ അഡ്വ. വി.കെ. പ്രശാന്തും നിര്‍വഹിച്ചു.


ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന സമ്പൂര്‍ണ ട്രോമ കെയര്‍ സംവിധാനത്തിന് മുന്നോടിയായി ഐഎംഎ നടപ്പിലാക്കുന്ന ട്രോമകെയര്‍ സംവിധാനം വലിയ പ്രതീക്ഷ നല്‍കുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ആര്‍ദ്രം മിഷന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുവരെ മികച്ച ചികിത്സ ചികിത്സാ സൗകര്യമാണൊരുക്കുന്നത്. ഇതില്‍ ട്രോമ കെയറിന് വളരെ പ്രാധാന്യമാണ് നല്‍കുന്നത്. എയിംസുമായി സഹകരിച്ചാണ് ട്രോമ കെയര്‍ സംവിധാനം പ്രാവര്‍ത്തികമാക്കുന്നത്. ഇതോടൊപ്പം ജിപിഎസ് സംവിധാനത്തോടെ 350 ആംബുലന്‍സുകളെ ഈ ശൃംഖലയില്‍ കൊണ്ടുവരും. ലെവല്‍ 1, 2, 3 സമ്പ്രദായത്തിലുള്ള ട്രോമ കെയര്‍ സംവിധാനമാണ് നടപ്പിലാക്കുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
റോഡപകടങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ള കേരളത്തില്‍ ഈയൊരു പദ്ധതിയുമായി ഐഎംഎ രംഗത്ത് വന്നത് സ്വാഗതാര്‍ഘമാണെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പറഞ്ഞു. ഇതിന് സാമ്പത്തിക സഹായം നല്‍കുന്ന രമേഷ് കുമാര്‍ ഫൗണ്ടേഷനുമായി വളരെ അടുത്ത ബന്ധമുണ്ട്. അന്തരിച്ച യുവ ഡോക്ടര്‍ രമേഷ് കുമാറിനെ വ്യക്തിപരമായി അറിയാമായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം ട്രയ് ചെയര്‍മാന്‍ ഡോ. ജേക്കബ് പുന്നൂസ്, ഐഎംഎ കേരള പ്രസിഡന്റ് ഡോ. ഇ.കെ. ഉമ്മര്‍, സെക്രട്ടറി ഡോ. എന്‍. സുല്‍ഫി, ഐഎംഎ തിരുവനന്തപുരം പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍, സെക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണന്‍, ഇന്‍ടെക് ചെയര്‍മാന്‍ ഡോ. ശ്രീജിത്ത് എന്‍ കുമാര്‍, ഡോ. നരേന്ദ്ര കുമാര്‍, എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.



ഇതോടൊപ്പം അനന്തപുരി ആശുപത്രിയിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ ഡോ. ഷിജു സ്റ്റാന്‍ലിന്റെ നേതൃത്വത്തില്‍ ആംബുലന്‍സ് െ്രെഡവര്‍മാര്‍ക്ക് ജീവന്‍ രക്ഷാ പരിശീലനം (ബേസിക് ലൈഫ് സപ്പോര്‍ട്ട്) നല്‍കി. ഐ.എം.എ. കേരളമൊട്ടാകെ നടപ്പിലാക്കുന്ന ട്രയ് ആപ്പിനെപ്പറ്റി പി.ആര്‍.എസ്. ആശുപത്രിയിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ ഡോ. ഡാനിഷ് സലിം ക്ലാസെടുത്തു. അപകടം പറ്റിയയാളെ ആശുപത്രിയിലെത്തിക്കുന്നതിനെപ്പറ്റി പാനല്‍ ചര്‍ച്ചയും നടന്നു. ഡോ. ബി. ഇക്ബാല്‍, ഡോ. ശ്രീകാന്ത് ഡി., ഡോ. ആര്‍സി ശ്രീകുമാര്‍, ഡോ. ഷിജു സ്റ്റാന്‍ലി, ഡോ. ഡാനിഷ് സലീം, ഡോ. അനില്‍ പീതാംബരന്‍, ഡോ. ഉണ്ണികൃഷ്ണന്‍, ഡോ.എസ്.എസ്. സന്തോഷ് കുമാര്‍, ഡോ. സുനില്‍കുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (29 minutes ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (1 hour ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (2 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (2 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (3 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (3 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (3 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (3 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (3 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (4 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (4 hours ago)

Malayali Vartha Recommends