അവയവങ്ങള്‍ വരെ അടിച്ചോണ്ട് പോകും, സൂക്ഷിക്കുക!

നിങ്ങളുടെ ശരീരത്തിലെ അവയവങ്ങള്‍ വരെ നിങ്ങളറിയാതെ സര്‍ക്കാരിന് എടുക്കാം എന്ന മട്ടില്‍ ഒരു നിയമനിര്‍മ്മാണം കേരള സര്‍ക്കാര്‍ നടത്തുന്നു. അടൂര്‍പ്രകാശിന്റെ നേതൃത്വത്തിലുള്ള റവന്യൂവകുപ്പാണ് തീരുമാനം എടുത്തിരിക്കുന്നത്. വികസന പദ്ധതികള്‍ക്ക് സ്ഥലം ഏറ്റെടുക്കുമ്പോള്‍ ജനാഭിപ്രായം പരിഗണിക്കേണ്ടതില്ലെന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പറയുന്നത്. ഭൂമി ഏറ്റെടുക്കലും നഷ്ടപരിഹാരവും സംബന്ധിച്ച കേന്ദ്രനിയമം മുന്‍നിര്‍ത്തിയാണ് റവന്യൂമന്ത്രാലയത്തിന്റെ തീരുമാനം.
പൊതു സ്വകാര്യ പദ്ധതികള്‍ക്ക് സ്ഥലം ഏറ്റെടുക്കുമ്പോള്‍ 70% പ്രദേശവാസികളുടെയെങ്കിലും അനുമതി ആവശ്യമാണ്. സ്വകാര്യപദ്ധതികള്‍ക്കുവേണ്ടിയാണ് സ്ഥലമെങ്കില്‍ 80% പേര്‍ അനുവദിക്കണം. ഇത് ഒഴിവാക്കണമെന്നാണ് കേരള സര്‍ക്കാരിന്റെ വാദം. ഇത്തരം നിയമങ്ങള്‍ ധാരാളം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് കേരള സര്‍ക്കാരിന്റെ തീരുമാനം. ആറന്‍മുള വിമാനത്താവളത്തിന് അനുകൂലമായി മന്ത്രി അടൂര്‍ പ്രകാശ് നടത്തിയ പ്രസ്‌താവനയെ ഇതുമായി കൂട്ടിവായിക്കണം. ആറന്‍മുള വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുത്തതില്‍ തെറ്റില്ലെന്നും എന്തുവില കൊടുത്തും പദ്ധതി നടപ്പാക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്.
പദ്ധതികള്‍ അട്ടിമറിക്കാന്‍ മാത്രമേ ഉടമസ്ഥന്റെ അനുവാദം വഴിവയ്‌ക്കുകയുള്ളുവെന്ന് കേരള സര്‍ക്കാര്‍ വാദിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളെയും ഇക്കാര്യത്തില്‍ അംഗീകരിക്കരുതെന്നും പറയുന്നു. ഒരിക്കല്‍ ചെയ്‌ത ഭൂമി ആവിശ്യമില്ലെങ്കില്‍ മടക്കി നല്‍കണമെന്ന വാദവും സര്‍ക്കാരിന് അംഗീകരിക്കാനാവില്ലത്രേ. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ സുതാര്യമാകണമെന്നാണ് യു.പി.എ അദ്ധ്യക്ഷയുടെ തീരുമാനം. സോണിയയും രാഹുലും ഭൂമി ആവിശ്യാനുസരണം ഏറ്റെടുക്കുന്നതിനോട് യോജിക്കുന്നില്ല. എന്നാല്‍ സോണിയയും രാഹുലും ഇപ്പോള്‍ അധികാരത്തിലില്ലാത്തതിനാല്‍ അവരെയൊന്നും അംഗീകരിക്കേണ്ടതില്ലെന്നാണ് അടൂര്‍ പ്രകാശിന്റെ പക്ഷം.
ചുരുക്കി പറഞ്ഞാല്‍ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് ഉറക്കമുണരുമ്പോള്‍ നിങ്ങളുടെ വീടും സ്ഥലവും സര്‍ക്കാര്‍ കൈവശപ്പെടുത്തി എന്ന ബോര്‍ഡ് കണ്ടാല്‍ അത്ഭുതപ്പെടരുത്. ഇത്രയും കാലം കേരളത്തില്‍ നിലനിന്ന ജനാധിപത്യം ഇതോടെ അവസാനിക്കാന്‍ പോകുന്നു. എതിര്‍ ശബ്ദമുയര്‍ന്നാല്‍ പോലീസ് പിടികൂടി ലോക്കപ്പിലിടും. മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാം എന്നതുമാത്രമാണ് പോംവഴി. അതേസമയം മനുഷ്യാവകാശ കമ്മിഷന്റെ കൂടി കഥകഴിച്ചാല്‍ പ്രശ്‌നങ്ങളൊക്കെതീരും
ഏതായാലും കേരള സര്‍ക്കാര്‍ തോന്ന്യാസമൊക്കെ അറിയിച്ചിരിക്കുന്നത് കേന്ദ്രസര്‍ക്കാരിനെയാണ്. കേന്ദ്രസര്‍ക്കാരിന്റെ കാര്യം പറയുകയേ വേണ്ട. ഏകാധിപത്യപരമായി ഭരിക്കുക എന്നതാണ് നരേന്ദ്രമോദിയുടെ നയം. അങ്ങനെ വന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ നയം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയായിരിക്കും ഫലം.
റവന്യൂമന്ത്രിയുടെ തീരുമാനം ജനഹിതത്തിന് എതിരാകുമെന്ന് പറയേണ്ടതില്ല. ഉമ്മന്‍ചാണ്ടി കണ്ടിട്ടാണോ ഇത്തരമൊരു തീരുമാനം ഉണ്ടായതെന്നും അറിയില്ല. നല്ലൊരു ബിസിനസുകാരനാണ് നമ്മുടെ റവന്യൂമന്ത്രി. അങ്ങനെയിരിക്കെ എന്തിനു വേണ്ടിയാണ് ഇത്തരം നിയമങ്ങളെന്ന് കണ്ടറിയണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha