തഞ്ചത്തില്‍ നേടിയെടുക്കുന്നത് ഇങ്ങനെ... ഇന്നസെന്റ് വാദിച്ചു, പ്രധാനമന്ത്രി ഗ്രാമീണ റോഡു വികസന പദ്ധതിയില്‍ പാലം റെഡി

കേന്ദ്രം ഭരിക്കുന്നത് ബിജെപി സര്‍ക്കാര്‍ ആയിട്ടും ഇടതുമുന്നണി സ്വതന്ത്രനായി വിജയിച്ച ഇന്നസെന്റ് നാടിന്റെ വികസനത്തിനായി പ്രവര്‍ത്തിച്ചു തുടങ്ങി. എറണാകുളം ജില്ലയിലെ ചോറ്റാനിക്കര-വെണ്ണിക്കുളം റോഡില്‍ അടിയാക്കല്‍ താഴത്ത് വലിയ പാലത്തിനാണ് ഇന്നസെന്റിന്റെ ഇടപെടല്‍ മൂലം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയായത്.
ചാലക്കുടി എംപി ഇന്നസെന്റ് ഗ്രാമീണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പാലത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടായത്. കേരളത്തില്‍ ഇതാദ്യമായാണ് ഒരു പാലത്തിന്റെ പണി പ്രധാനമന്ത്രി ഗ്രാമീണ റോഡു വിസകന പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. എംപി ആയി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഇന്നസെന്റിന്റെ ഇടപെടല്‍ കൊണ്ടു പരിഹരിക്കപ്പെടുന്ന ആദ്യ ജനകീയ പ്രശ്‌നമാണ് അടിയാക്കല്‍ താഴത്തെ പാലം.?
പിഎംജിഎസ്‌വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണിയുന്ന പാലത്തിന്റെ വിശദമായ പദ്ധതി സമര്‍പ്പിക്കാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കി. ഏറെക്കാലമായി അടിയാക്കല്‍ താഴത്ത് പാലത്തിന്റെ പണി മുടങ്ങിക്കിടക്കുകയായിരുന്നു. നാട്ടുകാര്‍ക്ക് കടന്നു പോകാന്‍ ഒരു താത്‌കാലിക പാലം മാത്രമാണ് ഉണ്ടായിരുന്നത്. പാലത്തിന്റെ പണി പിഎംജിഎസ്‌വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നതാണെങ്കിലും ഉള്‍പ്പെടുത്താനാവില്ലെന്ന നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍.
ഇന്നസെന്റ് ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിന് നിവേദനം നല്‍കുകയും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്‌തിരുന്നു. വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന ഒരു പാലം യാഥാര്‍ഥ്യമാക്കാന്‍ തന്റെ ഇടപെടല്‍ കൊണ്ടു സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നു ഇന്നസെന്റ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha