ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച കാറില്‍ നിന്നും ദമ്പതികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി

കാര്‍ ഇടിച്ചു കയറിയതിനെതുടര്‍ന്ന് ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തകര്‍ന്ന് മുകളില്‍ പതിച്ച് കത്തുന്ന കാറില്‍ നിന്നും ആശുപത്രി ജീവനക്കാരന്‍ ദമ്പതികളെ അത്ഭുതകരമായി രക്ഷിച്ചു. ഇന്നലെ പുലര്‍ച്ചെ 1.30ന് എം.സി റോഡില്‍ തെള്ളം മാതാ ആശുപത്രിക്കു മുന്നിലായിരുന്നു അപകടമുണ്ടായത്. കോയമ്പത്തൂരില്‍ നിന്നു മടങ്ങുകയായിരുന്ന പത്തനംതിട്ട സ്വദേശി ശ്രീരാജും ഭാര്യയും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ടു 160 കെ.വി ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പൊട്ടിത്തകര്‍ന്ന ട്രാന്‍സ്‌ഫോര്‍മര്‍ കാറിന്റെ മുകളില്‍ പതിച്ച നിലയിലായിരുന്നു.
കാറില്‍നിന്നും നിലവിളികേട്ട് മാതാ ആശുപത്രി അറ്റന്‍ഡര്‍ പാലാ കുന്നുംപുറത്ത് ടോണി ആന്റണി ഓടിയെത്തുമ്പോള്‍ കാറിനു മുകളില്‍ നിന്നും തീഗോളമുയര്‍ന്നുണ്ടായിരുന്നു. കാറിന്റെ ബമ്പറില്‍ കയറി നിന്ന് ട്രാന്‍സ്‌ഫോര്‍മറിന്റെ ഫ്യൂസ് ഊരിയെറിഞ്ഞെങ്കിലും തീനാളം നിലച്ചില്ല. ഇതോടെ ടോണി ജീവന്‍ പണയം വച്ച് കാറിന്റെ വാതില്‍ തകര്‍ത്ത് കാറിനുള്ളില്‍ നിന്നും ദമ്പതികളെ രക്ഷപ്പെടുത്തുകയായിരുന്നു.
ശബ്‌ദം കേട്ട് തൊട്ടടുത്ത ഹോട്ടലിലെ തൊഴിലാളികളായ അന്യസംസ്ഥാനക്കാര്‍ എത്തിയെങ്കിലും തീനാളമുയര്‍ന്നതിനാല്‍ ഒന്നും ചെയ്യാനാകാതെ നില്‍ക്കുമ്പോഴാണ് ടോണി ദമ്പതികള്‍ക്ക് രക്ഷകനായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha