ഓരോരുത്തരുടേയും നെഞ്ചത്തുള്ള വിമാനത്താവളം വെറും വെടിപറച്ചില്‍ മാത്രം... പണി കിട്ടുമെന്നായപ്പോള്‍ സുരേഷ്‌ഗോപി മാപ്പു പറഞ്ഞു

കൈവിട്ട വാക്ക് തിരിച്ചെടുക്കുക അത്ര എളുപ്പമല്ല. എന്നാല്‍ പണി കിട്ടുമെന്നറിഞ്ഞാല്‍ ഖേദപ്രകടനം നടത്തി തടിതപ്പാം. അതാണ് സുരേഷ് ഗോപിയുടെ കാര്യത്തിലും സംഭവിച്ചത്.
മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ സുരേഷ് ഗോപി ഖേദം പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും വിവരശേഖരണം നടത്താതെ പദ്ധതി നടപ്പാക്കുന്നതിനെയാണ് വിമര്‍ശിച്ചതെന്നും സുരേഷ് ഗോപി അറിയിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അടക്കമുള്ളവരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് താരത്തിന്റെ തീരുമാനം. അതേസമയം വിമാനത്താവള പദ്ധതി സംബന്ധിച്ച നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആറന്മുള വിമാനത്താവള വിഷയത്തില്‍ നടത്തിയ പ്രസംഗത്തിലാണ് സുരേഷ് ഗോപി മുഖ്യമന്ത്രിയെ വിമര്‍ശിച്ചത്. ഓരോരുത്തരുടെ നെഞ്ചത്തും വിമാനത്താവളം വേണമെന്നാണു മുഖ്യമന്ത്രി പറയുന്നത്. വായിച്ചു വിവരം വച്ചില്ലെങ്കില്‍ പഠിച്ചു വിവരമുള്ളവരോടു ചോദിച്ചു വേണം ഭരണകര്‍ത്താക്കള്‍ ഇത്തരം കാര്യങ്ങള്‍ പറയാനെന്നുമാണ് സുരേഷ് ഗോപി വിമര്‍ശിച്ചത്.
ഇതേത്തുടര്‍ന്ന് സുരേഷ് ഗോപിക്കെതിരേ ശക്തമായ പ്രതിഷേധമുണ്ടായി. മന്ത്രിമാരായ കെ.സി. ജോസഫും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും യൂത്ത് കോണ്‍ഗ്രസും ശക്തമായി പ്രതിഷേധിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha