മുതിര്‍ന്നവര്‍ക്കും സ്‌ത്രീകള്‍ക്കും ദര്‍ശനത്തിനായി ഇനി പ്രത്യേക ക്യൂ

ശബരിമലയില്‍ ക്ഷേത്രദര്‍ശനത്തിന് സ്‌ത്രീകള്‍, കുട്ടികള്‍, വികലാംഗര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് പ്രത്യേക ക്യൂ ഏര്‍പ്പെടുത്തും. മുഖ്യമന്ത്രിഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല സമിതിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. അവശ വിഭാഗങ്ങള്‍ മണിക്കൂറുകളോളം ഒറ്റ ക്യൂവില്‍ നില്‍ക്കുന്നതിലെ ബുദ്ധിമുട്ട് പരിഗണിച്ചാണ് ഉന്നതതല സമിതി ഇത്തരമൊരു തീരുമാനമെടുത്തത്.
അടുത്ത മണ്‌ഡല, മകരവിളക്ക് മഹോത്സവത്തിനു മുമ്പായി നിലയ്‌ക്കലില്‍ കെഎസ്‌ഇബിയുടെ 33 കെവി സബ്‌സ്റ്റേഷന്‍ സ്ഥാപിക്കാനും തീരുമാനമായി. ശബരിമല മാസ്റ്റര്‍പ്ലാന്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി ശിവകുമാര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha