ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്ത ബിഷപ്പുമാര്‍ക്കെതിരെ പി.ടി.തോമസ്

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്ത ബിഷപ്പുമാര്‍ക്കെതിരെ പി.ടി.തോമസ് പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ്. യുവജനക്ഷേമബോര്‍ഡ് യുവനേതാക്കള്‍ക്കായി നടത്തിയ പരീശീലന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനധികൃതമായി പാറമടകള്‍ നടത്തുന്ന ഗൂഢശക്തികളായിരുന്നു ഗാഡ്ഗില്‍ സമരം നടത്തിയവര്‍ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി, താമരശ്ശേരി ബിഷപ്പുമാരായിരുന്നു ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത്. സഭ ഒന്നടങ്കം ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായിരുന്നില്ല. ദൈവത്തോട് തെറ്റ് ചെയ്താല്‍ ക്ഷമിക്കും, പ്രകൃതിയോട് ചെയ്താല്‍ ക്ഷമിക്കില്ലെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത്. അദ്ദേഹത്തിന്റെ അനുയായികളാണ് പ്രകൃതിക്കായി നിലകൊണ്ടതിന് തന്റെ ശവഘോഷയാത്ര നടത്തി, ഒപ്പീസ് ചൊല്ലി, പോത്തിനെ വെട്ടി ആഘോഷിച്ചത്- അദ്ദേഹം പറഞ്ഞു.
ഇടയലേഖലനത്തിലൂടെ ബിഷപ്പുമാര്‍ ഇക്കാര്യത്തില്‍ കള്ളം പ്രചരിപ്പിക്കുകയായിരുന്നു. 30 ശതമാനം ചെരിഞ്ഞ സ്ഥലത്ത് കപ്പ നടാനാകില്ലെന്ന് അവര്‍ പ്രചരിപ്പിച്ചു. പ്രകൃതി സംരക്ഷണത്തിനായി നിയമം വേണം. മറ്റുസമുദായങ്ങളൊന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ അപകടം കാണാതെവന്നപ്പോള്‍ രണ്ട് രൂപതകള്‍ മാത്രമാണ് അത് പ്രശ്‌നമാക്കിയതെന്നും പി.ടി. തോമസ് പറഞ്ഞു. ഇനിയെങ്കിലും ഈ രണ്ട് രൂപതകളിലെയും ബിഷപ്പുമാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha