കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിന് അംഗീകാരം, പതിനെട്ടിലേറെ വകുപ്പുകള്‍ , പകുതി തസ്‌തികകള്‍ പി.എസ്.സിയിലൂടെ

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന് മന്ത്രിസഭയുടെ അംഗീകാരം. പതിനെട്ടിലേറെ വകുപ്പുകള്‍ ഇതിന്റെ പരിധിയില്‍ വരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിന്റെ കരട് ബില്ലിന് ഉടന്‍ രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പതിനെട്ടിലേറെ വകുപ്പുകളില്‍ ആദ്യ ഗസറ്റഡ് തസ്തികയ്ക്ക് മുകളിലായി പുതിയ തസ്തികകള്‍ രൂപം കൊള്ളും. ഇതില്‍ പകുതി തസ്തികകളില്‍ പി.എസ്.സി പരീക്ഷയിലൂടെയായിരിക്കും നിയമനം. എട്ടുവര്‍ഷം കഴിയുമ്പോള്‍ ഇവരും കേന്ദ്ര സിവില്‍ സര്‍വീസിലേക്ക് പരിഗണിക്കപ്പെടാന്‍ യോഗ്യത നേടും.
നിലവില്‍ കേരളത്തില്‍ നിന്നുള്ള ഈ കേന്ദ്രക്വാട്ടയില്‍ 26 ഒഴിവുണ്ട്. 2016 ആകുമ്പോള്‍ ഇത് 38 ആകും. ഇതൊക്കെ കണക്കിലെടുത്താണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന് രൂപം നല്‍കിയത്. ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഇതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ടത്.
കൃഷി, വില്പനനികുതി, സിവില്‍ സപ്ലൈസ്, സഹകരണം, വ്യവസായം, തൊഴില്‍, ലാന്‍ഡ് റവന്യു, മുനിസിപ്പല്‍ ഭരണം, പഞ്ചായത്ത്, രജിസ്‌ട്രേഷന്‍, ഗ്രാമവികസനം, പട്ടികജാതി വകുപ്പ്, പട്ടികവര്‍ഗ വകുപ്പ്, സാമൂഹിക നീതി, സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ്, വിനോദസഞ്ചാരം, ട്രഷറി, പൊതുവിദ്യാഭ്യാസം എന്നിവ ഈ സര്‍വീസിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നിര്‍ദ്ദേശിച്ചിരുന്നത്.
ഇതിനു പുറമേ, മറ്റു ചില വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന അഭിപ്രായം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha