ആറ്റിങ്ങലില്‍ ബൈക്ക് വാനിലിടിച്ച് മൂന്നുപേര്‍ മരിച്ചു

ആറ്റിങ്ങലില്‍ ഇന്നലെ രാത്രി ബൈക്ക് വാനിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു.10 പേര്‍ക്ക് പരുക്കേറ്റു. ബൈക്ക് യാത്രക്കാരായ വക്കം സ്വദേശികള്‍ അല്‍ നത്തീഫ്, രാജീവ്,വാനിലെ യാത്രക്കാരനായ ബാലസുബ്രമഹ്‌ണ്യം എന്നിവരാണ് മരിച്ചത്.
അമിത വേഗതയിലായിരുന്ന ബൈക്ക് വാനിലിടിച്ചായിരുന്നു അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് തെറിച്ചുപോകുകയും വാന്‍ തലകീഴായി മറിയുകയും ചെയ്‌തു. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha