പാറ്റൂര്‍ ഭൂമി കേസ് :വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് കോടതി

പാറ്റൂരിലെ ഭൂമിയിടപാടു കേസില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് കോടതി. കളമശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ ഹര്‍ജിയാണ് കോടതി മടക്കിയത്. പാറ്റൂര്‍ ഭൂമിയിടപാടില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം തടത്തണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. ലോകായുക്ത അന്വേഷണം നടത്തുന്നതിനാല്‍ മറ്റ് അന്വേഷണം വേണമെന്നില്ലെന്നും കോടതി നിരീക്ഷിച്ചു. പാറ്റൂരിലെ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്വകാര്യ ഫ്‌ളാറ്റ് നിര്‍മിക്കാന്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെ വഴിവിട്ട് ഇടപെട്ടെന്നാണ് ഹര്‍ജിയിലെ ആരോപണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha