Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇസഡ്‌ പ്ലസ്‌ സ്വാമി കേരളത്തില്‍ കറങ്ങിയതിന്റെ ചെലവ്‌ കേരളം തന്നെ വിഹിക്കണമെന്ന്‌ ഹരിയാന

18 AUGUST 2014 09:43 AM IST
മലയാളി വാര്‍ത്ത.

കേരളത്തില്‍ മുഖ്യമന്ത്രിക്ക്‌ മാത്രം നല്‍കുന്ന ഇസഡ്‌ പ്ലസ്‌ സുരക്ഷയില്‍ തുടര്‍ച്ചയായി കറങ്ങിനടന്ന സ്വാമിയുടെ ചെലവ്‌ വഹിക്കാന്‍ ഹരിയാന സര്‍ക്കാര്‍ തയ്യാറല്ല. വന്‍ സുരക്ഷാ സന്നാഹവുമായി കേരളത്തില്‍ കറങ്ങിയ ഉത്തരേന്ത്യയിലെ ദേര സച്ചാ സൗദ എന്ന ആത്മീയ സംഘടനാ നേതാവ്‌ ഗുര്‍മീത്‌ റാം റഹിം സിംഗ്‌ ജി ഇന്‍സാന്റെ സുരക്ഷാചെലവാണ്‌ ഇപ്പോള്‍ വിവാദമായത്‌.

സന്ദര്‍ശനം റിയല്‍ എസ്‌റ്റേറ്റ്‌ ആവശ്യങ്ങള്‍ക്കാണെന്നു രഹസ്യാനേഷണ വിഭാഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ സ്വാമിക്ക്‌ വേണ്ടി ചെലവാക്കിയ പണം ആവശ്യപ്പെട്ട്‌ കേരളം ഹരിയാന സര്‍ക്കാരിന്‌ കത്തെഴുതിയത്‌. എന്നാല്‍ ഈ തുക ഹരിയാന സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറല്ല.

അടിക്കടി കേരളത്തിലെ സുഖവാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന ആത്മീയ നേതാവിനു സംസ്‌ഥാന സര്‍ക്കാരിന്റെ ചെലവില്‍ സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്നായിരുന്നു കേരളത്തിന്റെ നിലപാട്‌. ഇയാള്‍ക്കു സുരക്ഷ ഒരുക്കില്ലെന്നും സുരക്ഷയ്‌ക്കായി ചെലവാക്കിയ പണം തിരികെ നല്‍കണമെന്നും കേരളം പറഞ്ഞിരുന്നു. 40 ദിവസം വാഗമണിലും ഏലപ്പാറയിലും തങ്ങി ഏക്കറുകണക്കിനു സ്‌ഥലം വാങ്ങിയശേഷമാണു ഗുര്‍മീത്‌ സിംഗ്‌ മടങ്ങിയതെന്നാണു വിവരം.

ജൂണ്‍ പകുതിയോടെ ആറു ബസുകളിലായി മുന്നൂറോളം അനുയായികളുമായെത്തിയ ഗുര്‍മീത്‌ സിംഗ്‌ റേഞ്ച്‌ റോവര്‍ കാറാണു യാത്രയ്‌ക്ക്‌ ഉപയോഗിച്ചത്‌. ബി.എം.ഡബ്ല്യു കാറിലായിരുന്നു ഹരിയാനയില്‍നിന്നുള്ള സുരക്ഷാവിഭാഗം സഞ്ചരിച്ചത്‌. കണ്ണന്‍കുളത്തെ റിസോര്‍ട്ടിലായിരുന്നു ഗുര്‍മിത്‌ തങ്ങിയത്‌. മറ്റു റിസോര്‍ട്ടുകള്‍ മുഴുവന്‍ സംഘം വാടകയ്‌ക്കുമെടുത്തു.

വാഗമണ്ണില്‍ സ്‌കൂളും ആശുപത്രിയും ആശ്രമവും തുടങ്ങാന്‍ പദ്ധതിയുള്ളതായി അറിയിച്ച്‌ പ്രാദേശിക രാഷ്‌ട്രീയ മത നേതാക്കളെ മധ്യസ്‌ഥരാക്കിയായിരുന്നു ഭൂമി ഇടപാട്‌. ഇതുസംബന്ധിച്ച്‌ ദുരൂഹതയുണ്ടെന്ന്‌ ഇ.എസ്‌. ബിജിമോള്‍ എം.എല്‍.എയും ആരോപിച്ചിരുന്നു. ബിജിമോളുടെ പരാതിയിന്‍ മേല്‍ കൂടുതല്‍ അനേ്വഷണത്തിന്‌ ഒരുങ്ങുകയാണ്‌ ആഭ്യന്തരവകുപ്പ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (4 minutes ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (15 minutes ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (2 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (2 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (2 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (2 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (2 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (2 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (2 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (2 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (2 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (3 hours ago)

ഇനി ആക്രമിക്കില്ല  (3 hours ago)

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...  (3 hours ago)

Malayali Vartha Recommends