Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊതു സ്ഥലത്ത്‌ പുകവലി ഒഴിവാക്കുക ; ഇല്ലെങ്കില്‍ പോക്കറ്റില്‍ 200 രൂപ കരുതുക

18 AUGUST 2014 03:16 PM IST
മലയാളി വാര്‍ത്ത.

ഹെല്‍മറ്റ്‌, സീറ്റ്‌ ബെല്‍റ്റ്‌ ലംഘനങ്ങള്‍ വഴിയുള്ള വരുമാനമാര്‍ഗങ്ങള്‍ക്കു പിന്നാലെ പരസ്യമായി പുക വലിക്കുന്നവരെ പിടികൂടി കനത്ത ഫൈനടിച്ച്‌ ട്രഷറി വീര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. 2014 ന്റെ ആദ്യ പകുതിയില്‍ പരസ്യ പുകവലിക്കാരില്‍ നിന്നും 74 ലക്ഷം രൂപ ഫൈനടിച്ചതോടെയാണ്‌ പുത്തന്‍ ആശയത്തിന്റെ പ്രചാരണത്തിന്‌ സര്‍ക്കാര്‍ ഉന്നതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്‌. നിരച്ചു വക്കില്‍ നിന്ന്‌ സുരേഷ്‌ഗോപി ശൈലിയില്‍ പുകവലിക്കുന്നവര്‍ ഇനി ജാഗ്രതൈ! 41000 പേരെയാണ്‌ പോലീസ്‌ ഇതിനകം ഫൈനടിച്ചിരിക്കുന്നത്‌. പരസ്യമായി പുകവലി ഹൈക്കോടതി നിരോധിച്ചെങ്കിലും പല നഗരങ്ങളിലും പരസ്യ പുകവലി നിര്‍ബാധം നടന്നു വരികയായിരുന്നു.
200 രൂപയാണ്‌ ഒരാളില്‍ നിന്നും ഈടാക്കുന്ന പിഴ. കണ്ണൂര്‍ ജില്ലയിലെ പോലീസാണ്‌ പരസ്യ പുകവലിക്കാരില്‍ നിന്നും കാര്യക്ഷമമായി പിഴ ഈടാക്കുന്നത്‌. 20.5 ലക്ഷമാണ്‌ കണ്ണൂരിലെ പോലീസ്‌ കഴിഞ്ഞ ആറു മാസത്തിനിടയില്‍ ഈടാക്കിയ പിഴ. 10,248 പേരെയാണ്‌ കണ്ണൂര്‍ പോലീസ്‌ ഫൈനടിച്ചത്‌. കണ്ണൂര്‍ പോലീസിന്റെ മാതൃക എല്ലാവരും പിന്തുടരണമെന്ന്‌ സംസ്ഥാന പോലീസ്‌ മേധാവി വിവിധ ജില്ലകളിലേയ്‌ക്കയച്ച സര്‍ക്കുലറില്‍ പറയുന്നു.
2013 ല്‍ മാത്രം 84.8 ലക്ഷമാണ്‌ പോലീസ്‌ പിഴ ഈടാക്കിയത്‌. ഒത്തു പിടിച്ചാല്‍ ഇക്കൊല്ലം ഇരട്ടിയാക്കാമെന്നാണ്‌ പോലീസ്‌ മേധാവിയുടെ കണക്കുകൂട്ടല്‍. സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ വരുമാന മാര്‍ഗ്ഗങ്ങളെല്ലാം വര്‍ധിപ്പിക്കണമെന്നാണ്‌ സര്‍ക്കാര്‍ വിവിധ മന്ത്രാലയങ്ങള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പോലീസില്‍ നിന്നാണ്‌ ഏറ്റവുമധികം വരുമാനം ലഭിച്ചുകൊണ്ടിരിക്കുന്നത്‌. അതുകൊണ്ടു തന്നെ ഇടക്കാലത്തേക്ക്‌ നിര്‍ത്തി വച്ചിരുന്ന ഹെല്‍മറ്റ്‌ പിഴ പുനരാരംഭിച്ചിട്ടുണ്ട്‌. ഗതാഗത വകുപ്പ്‌ കമ്മീഷണറും പിഴയീടാക്കല്‍ സജീവമാക്കിയിട്ടുണ്ട്‌.
നിങ്ങള്‍ പുക വലിക്കാരനാണെങ്കില്‍ ശ്രദ്ധിക്കുക, പൊതു സ്ഥലങ്ങളില്‍ തത്‌ക്കാലം പുകവലി ഒഴിവാക്കുക. ഇല്ലെങ്കില്‍ പോക്കറ്റില്‍ എപ്പോഴും 200 രൂപ കരുതുക. ചീട്ടുമായി ഏതു നേരവും നിങ്ങളെ പോലീസ്‌ ഏമാന്‍മാര്‍ സമീപിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (4 minutes ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (15 minutes ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (2 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (2 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (2 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (2 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (2 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (2 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (2 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (2 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (2 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (3 hours ago)

ഇനി ആക്രമിക്കില്ല  (3 hours ago)

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...  (3 hours ago)

Malayali Vartha Recommends