സ്വകാര്യ ബസുകളുടെ ഓവര്‍ ടേക്കിങ് ഹൈക്കോടതി നിരോധിച്ചു

കൊച്ചി നഗരത്തില്‍ സ്വകാര്യ ബസുകളുടെ ഓവര്‍ ടേക്കിങ് നിരോധിച്ചു. സ്വകാര്യ ബസുകള്‍ നിരന്തരം അപകടം സൃഷ്‌ടിക്കുന്നതു തലവേദനയായതോടെയാണ് ഓവര്‍ടേക്കിങ് നിരോധിച്ചു കൊണ്ടുള്ള സിറ്റി പൊലീസ് കമ്മിഷണറുടെ തീരുമാനം. എറണാകുളം ജില്ലാ റസിഡന്റ്‌സ് അസോസിയേഷന്‍സ് അപ്പെക്‌സ് കൗണ്‍സിലിനു വേണ്ടി പ്രസിഡന്റ് പി. രംഗദാസ പ്രഭു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് മുഹമ്മദ് മുഷ്‌താഖിന്റെ ഉത്തരവ്.
സ്വകാര്യ ബസുകളുടെ ഓവര്‍ടേക്കിങ്ങും മറ്റു നിയമ ലംഘനങ്ങളും നിരീക്ഷിക്കാന്‍ ഷാഡോ പൊലീസിനെയും നിയോഗിച്ചതായി കമ്മിഷണര്‍ എ.വി. ജോര്‍ജ് മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു.
നഗരത്തിലെ റോഡുകള്‍ മൂന്നാഴ്‌ചയ്‌ക്കകം ഗതാഗത യോഗ്യമാക്കണമെന്നു ജില്ലാ കലക്ടറോടും കോടതി നിര്‍ദേശിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















