അബ്ദുല്ല അല്‍ മര്‍സൂഖിക്ക് നല്‍കാനുള്ള ഒന്നേമുക്കാല്‍ കോടി ബിനോയി താമസിക്കാതെ നല്‍കും; മുമ്പ് പണം നല്‍കിയ പലരും രംഗത്ത് എത്തിയത് തലവേദനയാകുന്നു

സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരി കൂടുതല്‍ കുരുക്കിലേക്ക്. ബിനോയിക്കെതിരെ ദുബയാലില്‍ രണ്ട് കേസുകള്‍ കൂടി ഫയല്‍ ചെയ്യാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. അബ്ദുല്ല അല്‍ മര്‍സൂഖിക്ക് നല്‍കാനുള്ള ഒരു കോടി 75 ലക്ഷം താമസിക്കാതെ നല്‍കും. കാസര്‍കോട്ടെ ഒരു വ്യവസായിയാണ് പണം നല്‍കുന്നത്. ഇയാള്‍ യു.എ.ഇ പൗരനായ അബ്ദുല്ല അല്‍ മര്‍സൂഖിയുമായി സംസാരിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്. പത്ത് ലക്ഷം ദര്‍ഹത്തിന്റെ ചെക്കുമായി ബന്ധപ്പെട്ട് ബിനോയിക്ക് ദുബായില്‍ യാത്രാവിലക്കുണ്ട്. ബിനോയിക്കെതിരെ കേസില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചിരുന്നത്.
ബിനോയിയുടെ സാമ്പത്തിക തട്ടിപ്പിനെതിരെ സി.പി.എം ബംഗാള്‍ ഘടകം രംഗത്തെത്തിയത് കോടിയേരി ബാലകൃഷ്ണനെ വെട്ടിലാക്കി. ഇത് സംബന്ധിച്ച് പൊളിറ്റ്ബ്യൂറോ നിലപാട് വ്യക്തമാക്കണമെന്നാണ് അവരുടെ ആവശ്യം. സംസ്ഥാന ഘടകത്തിന് ഇക്കാര്യത്തില്‍ ഇടപെടാനാകില്ലെന്ന് സെക്രട്ടറി സൂര്യകാന്ത് മിശ്ര അറിയിച്ചതോടെയാണ് പ്രശ്‌നത്തില്‍ പി.ബി ചര്‍ച്ച ചെയ്യണമെന്നും പാര്‍ട്ടി കോണ്‍ഗ്രസിലുള്‍പ്പെടെ ചര്‍ച്ചയാക്കണമെന്നും ബംഗാള്‍ ഘടകം തീരുമാനിച്ചത്. ഓരോ ദിവസവും പ്രശ്‌നങ്ങള്‍ വഷളാകുന്നതോടെ എത്രയും വേഗം കാര്യങ്ങള്‍ പരിഹരിക്കാന്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരി കോടിയേരിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ബിനോയി ദുബയില്‍ എത്തിയതോടെ മുമ്പ് വായ്പ നല്‍കിയ പലരും പണം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. പലരില്‍ നിന്നും പലരീതിയില്‍ പണം വാങ്ങിയെന്നാണ് ആക്ഷേപം. ഇവരെല്ലാം കോടിയേരി ബാലകൃഷ്ണന്റെ മകനായത് കൊണ്ട് മാത്രമാണ് ബിനോയിക്ക് വായ്പ നല്‍കിയത്. പലപ്പോഴായി ഇത് തിരികെ ചോദിച്ചെങ്കിലും ബിനോയി ദുബയി വിടുകയായിരുന്നു. അതിനിടെ നവംബറില്‍ ദുബയിലെത്തി ഒരു ചെക്ക് കേസ് ബിനോയി തീര്‍പ്പാക്കിയിരുന്നു.
https://www.facebook.com/Malayalivartha