ഒരു വർഷത്തോളം ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന യുവതിയുടെ പ്രണയം ഓട്ടോ ഡ്രൈവറുമായി; വായ്‌പ നൽകാമെന്ന് പറഞ്ഞതോടെ ബാങ്ക് ജീവനക്കാരനുമായി വഴിവിട്ട ബന്ധം തുടങ്ങി... തന്നെ ഒഴിവാക്കുകയാണെന്ന് മനസിലാക്കിയത്തോടെ അരിശം പൂണ്ട ഓട്ടോ ഡ്രൈവർ ചെയ്തത്... ഇടുക്കിയെ ഞെട്ടിച്ച ബാങ്ക് ജീവനക്കാരന്റെ കൊലപാതകത്തിലെ ചുരുളഴിയുമ്പോൾ

ബാങ്ക് ജീവനക്കാരനായിരുന്ന തൊമ്മന്‍കുത്ത് പാലത്തിങ്കല്‍ ജോര്‍ജ് കുട്ടി ആന്റണിയെ ഓട്ടോ ഡ്രൈവറായ ആശാരിപറമ്പില്‍ സൂരജ് കൊലപ്പെടുത്തിയത് ബ്യൂട്ടിപാർലർ നടത്തുന്ന യുവതിയുമായുള്ള വഴിവിട്ട ബന്ധം കാരണം. വായ്പ തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞു ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന സ്ത്രീയുമായി കൊല്ലപ്പെട്ട ജോര്‍ജുകുട്ടി ബന്ധം സ്ഥാപിച്ചിരുന്നു. ഇതോടെ സ്ത്രീ പ്രതി സൂരജിനെ ഒഴിവാക്കിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറയുന്നു.
ഇക്കാര്യത്തെ ചൊല്ലി സ്ത്രീയും ഓട്ടോഡ്രൈവറുമായ സൂരജുമായി ഓട്ടോറിക്ഷയില്‍ ഇരുന്ന് വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തിരുന്നു. ഒരു വര്‍ഷമായി പ്രതി സൂരജിനു ഈ സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഇതിനിടെയാണ് ഇടുക്കി സഹകരണ ബാങ്ക് കഞ്ഞിക്കുഴി ശാഖയിലെ കാഷ്യറായിരുന്ന ജോര്‍ജുകുട്ടിയുടെ കടന്നുവരവ്. വായ്പ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ ബന്ധം സ്ഥാപിച്ചത്. ബ്യൂട്ടി പാര്‍ലറുമായി ബന്ധപ്പെട്ടു മറ്റിടപാടുകളും നടന്നതായും പോലീസ് സംശയിക്കുന്നുണ്ട്. ഇതോടെ സൂരജിനെ ഒഴിവാക്കി. ഇതില്‍ കുപിതനായ സൂരജ് ജോര്‍ജുകുട്ടിയെ കൊലപ്പെടുത്താന്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു.
ഏഴാം തീയതി തൊമ്മന്‍കുത്ത് നടക്കപ്പാലത്തിനു സമീപത്തെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റബര്‍ തോട്ടത്തിലൂടെ നടന്നു പോകുമ്പോള്‍ പ്രതി സൂരജ് പുറകില്‍ നിന്ന് അക്രമിക്കുകയായിരുന്നു. മൂക്കും വായും പൊത്തിപ്പിടിച്ചതിനു ശേഷം കഴുത്തില്‍ കൈ കൊണ്ട് മുറുക്കിയാണ് കൊല നടത്തിയതെന്ന് പ്രതി പോലീസിനു മൊഴി നല്‍കി.
മൃതദേഹത്തിലോ സമീപപ്രദേശത്തു നിന്നോ അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ കൊലപാതകമാണെന്ന സംശയം ആദ്യഘട്ടം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഡോക്ടറുടെ നിഗമനത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സമീപപ്രദേശങ്ങളിലെ വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും എസ്.പിയുടെ നേതൃത്വത്തില്‍ ചിലരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് പ്രതി പിടിയിലായത്.
ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന സ്ത്രീയുടെ വീടിനു സമീപമായിരുന്നു മൃതദേഹം കിടന്നിരുന്നത്. അതിനാല്‍ ഇവരെയും ചോദ്യം ചെയ്തു. ഇവരാണ് സൂരജിനെ സംശയമുണ്ടെന്ന് വെളിപ്പെടുത്തുന്നത്. മാത്രമല്ല കൊല്ലപ്പെട്ട ദിവസം മൂന്നുതവണ ഈ സ്ത്രീയെ ജോര്‍ജുകുട്ടി ഫോണില്‍ വിളിച്ചിരുന്നെന്നും സൂരജും വിളിക്കാറുണ്ടെന്നും കണ്ടെത്തി. ഇതോടെ വ്യാഴാഴ്ച ദിവസം രാത്രി വൈകി പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ജില്ലാ ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തി. കൃത്യം നടന്ന സ്ഥലത്ത് മണം പിടിച്ച നായ റബര്‍ തോട്ടത്തിലൂടെ രണ്ട് വളയം ഓടുകയും തുടര്‍ന്ന് തൊമ്മന്‍കുത്ത് റോഡിലൂടെ പ്രതി ആശാരി പറമ്പില്‍ സൂരജ് വാടകക്കു താമസിക്കുന്ന വീട്ടില്‍ എത്തിയാണ് നിന്നത്. വീടിനു ചുറ്റും പോലീസ് നായ മണം പിടിച്ച് നടക്കുകയും വീടിന്റെ അകത്തു കയറി പ്രതിയുടെ മുറിയിലെ കട്ടിലില്‍ ഇരിക്കുകയുമായിരുന്നു. തുടര്‍ന്ന് വീടിനു സമീപത്തെ ഷെഡിലേക്കാണ് നായ ഓടിക്കയറിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha