സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്...

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും. ചെറിയ മത്സ്യങ്ങളെ പിടിക്കുന്നുവെന്ന് ആരോപിച്ച് ബോട്ടുകള്‍ക്കു വന്‍തുക പിഴ ചുമത്തുന്ന ഫിഷറീസ് അധികൃതരുടെ നടപടിയിലും ഡീസല്‍ വില വര്‍ധനയിലും പ്രതിഷേധിച്ചാണ് സമരം. ഓള്‍ കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് സമരം. സംസ്ഥാനത്തെ 3,800 മത്സ്യബന്ധന ബോട്ടുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനവും മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ജിഎസ്ടിയും മൂലം ഈ മേഖല കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നും തൊഴിലാളികള്‍ പറഞ്ഞു. വ്യാഴാഴ്ച ഫിഷറീസ് മന്ത്രിയുമായി തൊഴിലാളികള്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha