കെ എസ് ആർ ടി സി ബസ് ഡ്രൈവർ ക്ഷീണം കാരണം ഡ്യൂട്ടിക്ക് പോകാതെ കിടന്നുറങ്ങി; ക്ഷീണം തീർക്കാൻ മാനേജ്‌മന്റ് ശ്രമിച്ചപ്പോൾ നടപടികളിൽ നിന്ന് രക്ഷപ്പെടാൻ അറ്റ കൈ പ്രയോഗം: കൈത്തണ്ടിലെ ഞരമ്പ് മുറിച്ച ഡ്രൈവറെ ആശുപത്രിയിലെത്തിച്ചത് കെ എസ് ആർ ടി സി ജീവനക്കാരും സുരക്ഷാ ജീവനക്കാരും

കെ. എസ്. ആർ. ടി.സി യെ രക്ഷിക്കാൻ മാനേജ്മെന്റ് നടപടി കർക്കശമാക്കിയപ്പോൾ ഡ്യൂട്ടിക്ക് പോകാതെ ഉറങ്ങിപ്പോയ ഡ്രൈവർ കൈത്തണ്ടിലെ ഞരമ്പ് മുറിച്ചു. കായംകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവറായ ഓച്ചിറ സ്വദേശി ബിമലാണ് (42) അച്ചടക്ക നടപടികളിൽ നിന്ന് രക്ഷപ്പെടാൻ പുതിയ ഉപായം തേടിയത്.
പുലർച്ചെ 5.45ന് ബസിൽ ജോലിക്ക് കയറേണ്ട ഇയാൾ ക്ഷീണം കാരണം ഉറങ്ങിപ്പോയി. ഇതോടെ സർവീസും റദ്ദാക്കി.വിശ്രമമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഇയാളെ രാവിലെ ആറുമണിയോടെ ഡി.ടി.ഒ വിളിച്ചുണർത്തുകയും ശകാരിക്കുകയും ചെയ്തു. കൈത്തണ്ടിലെ ഞരമ്പ് മുറിച്ച ഇയാളെ ജീവനക്കാരും സുരക്ഷാ ജീവനക്കാരും ചേർന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. കോർപറേഷന് നഷ്ടം വരുന്ന രീതിയിൽ പ്രവർത്തിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കിയതാണ് ഡ്രൈവറെ ഭയപ്പെടുത്തിയതെന്ന് മറ്റു ജീവനക്കാർ പറയുന്നു.
https://www.facebook.com/Malayalivartha