കൊല്ലത്ത് മദ്യലഹരിയിൽ യുവാക്കൾ തമ്മിൽ പൊരിഞ്ഞ വഴക്ക്; ഒരാൾക്ക് കുത്തേറ്റു

മദ്യലഹരിയി യുവാക്കൾ തമ്മിലുള്ള വാക്കേറ്റം കൈയേറ്റമായി. കൊല്ലം കോട്ടമുക്കിനടുത്തുള്ള ബാറിന് സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ ഒരാൾക്ക് കുത്തേറ്റു. ഇഞ്ചവിള സ്വദേശിയായ അജയകുമാറിനാണ് കുത്തേറ്റത്. ഇയാളെ തിരുവന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മദ്യപിച്ചെത്തിയ സംഘം വാക്കേറ്റത്തിനിടയിൽ ഏററുമുട്ടുകയായിരുന്നുവെന്ന് കൊല്ലം വെസ്റ്റ് പോലീസ് പറഞ്ഞു. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha