ശശീന്ദ്രനെതിരായ കേസ് റദ്ദാക്കിയതിനെ ചോദ്യം ചെയ്ത ഹർജിയിൽ രേഖാമൂലം റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിനോട് ഹൈക്കോടതി

ഫോൺ കെണി കേസിൽ എ.കെ.ശശീന്ദ്രനെതിരായ ഹർജിയിൽ രേഖാമൂലം റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. ശശീന്ദ്രനെതിരായ കേസ് റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് തിരുവനന്തപുരം തൈക്കാട് സ്വദേശി മഹാലക്ഷ്മി നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ നിർദ്ദേശം.
നേരത്തെ ഹർജി പരിഗണിച്ചപ്പോൾ സർക്കാരിനോട് ഇന്ന് റിപ്പോർട്ട് നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം സി.ജെ.എം കോടതി കേസ് റദ്ദാക്കിയതിൽ പിഴവ് വന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടത്. എന്നാൽ, ഇന്ന് സർക്കാർ റിപ്പോർട്ട് സമർപ്പിച്ചില്ല. തുടർന്നാണ് ഒരവസരം കൂടി ഹൈക്കോടതി നൽകിയത്. സർക്കാർ സമർപ്പിക്കുന്ന റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമവിധി പുറപ്പെടുവിക്കുക.
അതിനിടെ, പരാതിക്കാരിയുടെ വിലാസം തെറ്റാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അതിനാൽ തന്നെ ഹർജി നിലനിൽക്കില്ലെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. കേസിൽ ഒരു മാദ്ധ്യമ പ്രവർത്തകനും അഭിഭാഷകനും കക്ഷി ചേർന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha