ഭാര്യയെ തലയ്ക്ക് അടിച്ച് കൊന്ന് ശേഷം ഭര്‍ത്താവ് കടന്നു കളഞ്ഞു ; സംഭവം തിരുവനന്തപുരത്ത്

ഭാര്യയെ തലയ്ക്ക് അടിച്ച് കൊന്ന് ശേഷം ഭര്‍ത്താവ് കടന്നു കളഞ്ഞു.ഗോമതി അമ്മ(75) ആണ് കൊല്ലപ്പെട്ടത്. 80 വയസുകാരനായ ബാലകൃഷ്ണനാണ് ഇവരുടെ തലയ്ക്ക് അടിച്ചത്.തിരുവനന്തപുരം പേരൂര്‍ക്കട മണ്ണാമൂല ജംഗ്ഷന് സമീപമാണ് സംഭവം.ഇവര്‍ തമ്മില്‍ സ്ഥിരമായി വഴക്ക് നടക്കാറുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇന്ന് വൈകിട്ട് വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് കയ്യേറ്റം നടന്നു.കൈയില്‍ കിട്ടിയ സാധനം ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്കടിച്ച ബാലകൃഷ്ണന്‍ വര്‍ക്കലയിലെ സഹോദരിയുടെ വീട്ടില്‍ പോയി വിവരം അറിയിച്ചു. മകനും ഭാര്യയും വീടിന്റെ മുകളിലാണ് താമസിക്കുന്നത്. വീടിനടുത്തായി മകളും മരുമകനും താമസിക്കുന്നുണ്ട്.പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha