തിരുവനന്തപുരത്തെ പേരൂര്‍ക്കടയില്‍ 80 കാരന്‍ ഭാര്യയെ തലയ്ക്കടിച്ചു കൊന്നു

വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഉണ്ടായ വഴക്കില്‍ 80 കാരന്‍ ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം പേരൂര്‍ക്കട മണ്ണാമൂല ജംഗ്ഷനിലാണു സംഭവം. ഭര്‍ത്താവ് ബാലകൃഷ്ണന്റെ(80) അടിയേറ്റ് ഭാര്യ ഗോമതി അമ്മ (75) കൊല്ലപ്പെടുകയായിരുന്നു. ഇവര്‍ തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടായിരുന്നു എന്നു പറയുന്നു.
ഇന്നു വൈകുന്നേരവും വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. തുടര്‍ന്നു കൈയില്‍ കിട്ടിയ സാധനം എടുത്തു ഭര്‍ത്താവ് ഇവരുടെ തലയ്ക്ക് അടിക്കുകയായിരുന്നു. തുടര്‍ന്നു സഹോദരിയുടെ വീട്ടില്‍ പോയി ഇയാള്‍ വിവരം അറിയിച്ചു. വീടിനു മുകളിലാണ് മകനും ഭാര്യയും താമസിക്കുന്നത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം മാറ്റി. സംഭവത്തില്‍ പോലീസ് കേസ് എടുത്തു.
https://www.facebook.com/Malayalivartha